CinemaLatest News

ഷൈന്‍ നിഗത്തെക്കുറിച്ച് ദീപക് ദേവ് അന്ന് പറഞ്ഞത് സത്യമാകുന്നു

പ്രേക്ഷകരുടെ ഇഷ്ടനായകനായി മാറുകയാണ് ഷൈന്‍ നിഗം. കുമ്പളങ്ങി നൈറ്റ്‌സിലെ ഷൈനിന്റെ പ്രകടനം മികച്ച പ്രതികരണം നേടിക്കൊണ്ട് മുന്നേറുകയാണ്. മലയാളത്തിലെ മുന്‍നിരനായകന്‍മാരോടൊപ്പം കിടപിടിക്കുന്ന രീതിയിലുള്ള അഭിനയമാണ് താരത്തെ പ്രശസ്തനാക്കിയത്. രാജീവ് രവി ക്യാമറ ചലിപ്പിച്ച കിസ്മത്ത് എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ ഷൈന്‍ പറവ, കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമകളിലൂടെ വീണ്ടും പ്രേക്ഷക പ്രീതി സമ്പാദിക്കുകയാണ്. ഫഹദ് ഫാസിലിന്റെ ആക്ടിംഗ് രീതിയുമായാണ് യുവതാരത്തിന്റെ അഭിനയത്തെ പ്രേക്ഷകര്‍ ഇപ്പോള്‍ താരതമ്യം ചെയ്യുന്നത്.

ഷൈന്‍ ആറാംക്ലാസില്‍ പഠിക്കുമ്പോള്‍ അമൃതചാനലിലെ ഒരു റിയാലിറ്റി ഷോ യില്‍ പങ്കെടുത്തതാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. നിനക്ക് അഭിനയമാണ് വഴങ്ങുകയെന്ന് ദീപക്ദേവ് അന്ന് പറഞ്ഞത് അര്‍ത്ഥവത്താകുന്നുയെന്നാണ് സിനിമാപ്രേമികള്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button