KeralaLatest NewsCrime

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ബസ് ജീവനക്കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വശത്താക്കി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച ബസ് ജീവനക്കാരന്‍ അറസ്റ്റിലായി. മുക്കത്തെ സ്വകാര്യ ബസ് ജീവനക്കാരനായ മരഞ്ചാട്ടി പാറക്കല്‍ അനീഷ് മോഹനന്‍ (34) ആണ് മുക്കം പൊലിസിന്റെ പിടിയിലായത്. പ്രതി കുട്ടിയുമായി ബസില്‍ വെച്ച് പരിചയപ്പെടുകയും തുടര്‍ന്ന് അടുപ്പത്തിലാവുകയുമായിരുന്നു.

രണ്ടാഴ്ച മുന്‍പ് അമ്മയോടൊപ്പം ഡോക്ടറെ കാണാനായി മുക്കം സിഎച്ച്‌സിയില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടിയെ അനീഷ് മോഹനന്‍ തന്ത്രപരമായി ബൈക്കില്‍ കയറ്റി കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് ജില്ലയിലെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു. ഇതിനിടയില്‍ കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ പ്രതി കൈക്കലാക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ മോഷ്ടിച്ച ബൈക്കില്‍ സഞ്ചരിക്കവെ മണാശ്ശേരിയില്‍ വെച്ചാണ് പ്രതിയെ പൊലിസ് പിടികൂടിയത്.

പെണ്‍കുട്ടിയില്‍ നിന്നും മോഷ്ടിച്ച ആഭരണങ്ങള്‍ പ്രതി വിറ്റതായി പൊലിസ് കണ്ടെത്തിയിട്ടുണ്ട്. അനീഷ് വാഹന മോഷണം, റബ്ബര്‍ഷീറ്റു മോഷണം തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു. കുട്ടിയെ പീഡിപ്പിച്ച സ്ഥലങ്ങളില്‍ പ്രതിയെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. പ്രതിയുടെ വീട്, മണാശ്ശേരി, മുക്കം ടൗണ്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് മുക്കം എസ്‌ഐ ഹമീദിന്റെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button