Latest NewsNewsIndia

അനാഥാലയത്തിലെ അന്തേവാസിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: ഒളിവിലായിരുന്ന വൈദികന്‍ പിടിയിൽ

മാമല്ലപുരം: അനാഥാലയത്തിലെ അന്തേവാസിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം ഒളിവില്‍ പോയ വൈദികനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രിസ്റ്റ് ചാള്‍സ് (58) എന്ന വൈദികനാണ് അറസ്റ്റിലായത്. 2021ൽ തമിഴ്‌നാട്ടിലെ മാമല്ലപുരത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടികളുടെ അനാഥാലയം നടത്തിവരികയായിരുന്ന പ്രിസ്റ്റ് ചാള്‍സ്, അവിടുത്തെ അന്തേവാസിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

തമിഴ്മാട് മാമല്ലപുരം വനിതാ പോലീസ് സ്റ്റേഷനിലാണ് ഇയാൾക്കെതിരെ പരാതിയുണ്ടായിരുന്നത്. 2021ല്‍ പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. എന്നാല്‍, പ്രതി പെണ്‍കുട്ടിയെയും കുഞ്ഞിനെയും ഒരു സ്ത്രീയുടെ സംരക്ഷണത്തില്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയും ഇരുവരേയും ഉടന്‍ തിരികെ കൊണ്ടു പോകാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തിരുന്നു.

കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 441 കേസുകൾ

ഇതിന് ശേഷം വൈദികന്‍ ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയ വൈദികനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ നിയമത്തിലെ വകുപ്പുകള്‍ പ്രകാരവും, വഞ്ചനാക്കുറ്റത്തിനും കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button