Latest NewsInternational

വിശ്വവിഖ്യാതമായ ആ ചുംബനത്തിലെ നായകന്‍ വിടപറഞ്ഞു

1000 വാക്കുകളേക്കാള്‍ ശക്തിയാണ് ഒരു ചിത്രത്തിന്. ലോകപ്രശസ്തമായ അനേകം ചിത്രങ്ങള്‍ നാം കണ്ടിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതില്‍ ആഹ്ലാദം പങ്കിട്ടു ചുംബിക്കുന്ന ഒരു യുവാവിന്റെയും യുവതിയുടെയും ചിത്രം കാലത്തെ അതിജീവിക്കുന്നതായിരുന്നു. ആ ചിത്രത്തിലെ നായകന്‍ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു.

ജോര്‍ജ് മെന്‍ഡോസയാണ് ടൈം ചതുരത്തിലെ ആ സുന്ദരമായ ചിത്രത്തിനുള്ളില്‍. 1945 ഓഗസ്റ്റ് 14 നാണു ജപ്പാന്‍ അമേരിക്കയോട് കീഴടങ്ങിയത്. യുദ്ധാവസാനത്തിന്റെ സന്തോഷത്തില്‍ ന്യൂയോര്‍ക് നഗരവീഥികളിലൂടെ ആളുകള്‍ പാഞ്ഞു .അപ്പോഴാണ് നേഴ്സ് ആയ ഗ്രെറ്റ സിമ്മെര്‍ ഫ്രിഡ്മാനെ മെഡോസ് ചുംബിക്കുന്നത്. തികച്ചും അപരിചിതരായിരുന്നു രണ്ടു പേരും.

യു എസ് നേവിയിലെ ഫോട്ടോഗ്രാഫര്‍ ആയ വിക്ടര്‍ ജോര്‍ജന്സണ് ആണ് ആ ചിത്രം പകര്‍ത്തിയത്. ലൈഫ് മാഗസിനില്‍ അച്ചടിച്ചുവന്ന ആ അജ്ഞാത കാമുകരുടെ ചിത്രം പ്രസിദ്ധി ആര്‍ജ്ജിച്ചു. ചിത്രത്തിലെ ദമ്പതികള്‍ തങ്ങളാണെന്ന് അവകാശപ്പെട്ടു ഒരുപാട് പേര് രംഗത്തുവന്നിരുന്നു. പിന്നീടാണ് യഥാര്‍ത്ഥ നായകനെയും നായികയേയും തിരിച്ചറിഞ്ഞത്.

തന്റെ സന്തോഷത്തിനൊപ്പം കുറച്ചു മദ്യവും ഉള്ളില്‍ ചെന്നപ്പോഴാണ് അങ്ങനെ സംഭവിച്ചതെന്ന് മെന്‍ഡോസ പറഞ്ഞിരുന്നു. അതൊരു പ്രണയാത്മകമായ ചുംബനമല്ല മറിച്ചു ആ ആഘോഷത്തിന്റെ പുറത്തുണ്ടായതാണെന്നു പിന്നീട് ഫ്രിഡ്മാനും പറഞ്ഞിരുന്നു. 96 ആം ജന്മദിനത്തിന് 2 ദിവസം മുന്‍പാണ് മെന്‍ഡോസ മരിക്കുന്നതു. ഫ്രിഡ്മാന്‍ 2016 ല്‍ ലോകത്തോട് വിട പറഞ്ഞിരുന്നു. പക്ഷെ അവരുടെ ഓര്‍മ്മകള്‍ മനുഷ്യന്‍ മണ്ണിലുള്ള കാലത്തോളം നിലനില്‍ക്കും. മനുഷ്യരാശിയുടെ തന്നെ ഭീകരമായ ഒരു ഭൂതകാലത്തിന്റെ അന്ത്യമാണ് അവരുടെ ചുംബനത്തിലൂടെ വിളിച്ചോതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button