KeralaLatest News

മുഖ്യമന്ത്രിക്ക്‌ നേരെ കരിങ്കൊടി പ്രതിഷേധം

കാസര്‍കോട്: കാസര്‍കോട് ഔദ്യോഗിക പരിപാടികള്‍ക്കായി എത്തിയ മുഖ്യമന്ത്രി പിണറായി വിജയനു നേരെ കരിങ്കൊടി പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയത്. കാസര്‍കോട് പൊയിനാച്ചിയിലാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ജില്ലാ കമ്മിറ്റി ഓഫീസ് ശിലാസ്ഥാപനം, കാസര്‍ഗോഡ് അലാം ബസ് സ്റ്റാന്‍ഡിന്റെ ഉദ്ഘാടനം എന്നീ  പരിപാടികളില്‍ പങ്കെടുക്കാനായാണ് മുഖ്യമന്ത്രി ഇന്ന് കാസര്‍കോട് എത്തിയത്.

അതേസമയം ഇടതുപക്ഷത്തെ തകര്‍ക്കാന്‍ കൊണ്ടു പിടച്ച ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഇടത് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടാല്‍ കാര്യമാക്കാത്ത അവസ്ഥയാണ് ഇവിടെയുള്ളത്. മാധ്യമങ്ങളും ഇതേ നിലപാടണ് സ്വീകരിതെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങളും ഇതേ നിലപാടാണ് സ്വീകരിച്ചു വരുന്നത്. എന്നാല്‍ ആരുടെയെങ്കിലും പേന തുമ്പിലോ നാക്കിന് തുമ്പിലോ അല്ല സിപിഎം എന്നും അദ്ദേഹം പറഞ്ഞു.കാസര്‍കോട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന്റെ ശിലാ സ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

shortlink

Related Articles

Post Your Comments

Related Articles


Back to top button