KeralaLatest News

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; ഒരു കോടിയുടെ സ്വര്‍ണം പിടികൂടി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ നേതൃത്വത്തില്‍ ഒരു കോടിയുടെ സ്വര്‍ണം പിടികൂടി. മൂന്ന് പേരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ മൂന്ന് ബാഗുകളിലായി ഒരു കോടിയോളം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. രണ്ടരക്കിലോ തൂക്കം വരുന്ന സ്വര്‍ണ്ണം ഇന്റര്‍നാഷണല്‍ അറൈവല്‍ ലേഡീസ് ടോയ്ലറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.

ഇത്തിഹാദ് വിമാനത്തില്‍ അബുദാബിയില്‍ നിന്ന് വന്ന പാലക്കാട് സ്വദേശിയില്‍ നിന്ന് ഒരു കിലോ സ്വര്‍ണ്ണവും കണ്ടെത്തിയിരുന്നു. പാസ്ത മേക്കറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇത്. തൊടുപുഴ സ്വദേശിയില്‍ നിന്നും കാല്‍ കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഇതോടെ ഇന്ന് ഇതുവരെ മൂന്നേമുക്കാല്‍ കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button