Latest NewsIndia

ഭീകരസംഘടനകളുടെ മുഖ്യകേന്ദ്രം പാകിസ്ഥാനാണെന്ന് ഔദ്യോഗിക രേഖകള്‍

ജമാഅത്-ഉദ്ദാവ ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളുടെ പട്ടിക പരിശോധിച്ചാല്‍ ഭീകരപ്രവര്‍ത്തനത്തിന്റെ മുഖ്യകേന്ദ്രം പാകിസ്ഥാന്‍ തന്നെ. ഇന്ത്യയിലെ നിരോധിത സംഘടനകളില്‍ പകുതിയോളം പേര്‍ക്ക് പാകിസ്ഥാന്റെ സഹായമുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട ചില ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു.

പാകിസ്താന്‍ നാഷണല്‍ കൌണ്ടര്‍ ടെററിസം അതോറിറ്റി (എന്‍സിടിഎ) ഇതുവരെ 69 ഭീകര സംഘടനകളെയാണ് നിരോധിച്ചിട്ടുണ്ട്. എന്നിരുന്നിലും ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ഹര്‍ക്കത്തുല്‍ മുജാഹിദ്ദീന്‍, ജമ്മു കാശ്മീരിലെ അല്‍ ബദര്‍ തുടങ്ങിയ പ്രധാന തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് നേരെ പാകിസ്ഥാന്‍ കണ്ണടച്ചിരിക്കുകയാണെന്നും രേഖകള്‍ പറയുന്നു. പുല്‍വാമ ആക്രമണത്തിന് ശേഷമുയര്‍ന്ന അന്താരാഷ്ട്രസമ്മര്‍ദ്ദം കാരണം മാത്രമാണ് പാകിസ്ഥാന്‍ 2008 ലെ മുംബൈ ആക്രമണത്തിലെ പ്രധാനആസൂത്രകനായ ഹഫീസ് സയീദ് നയിക്കുന്ന ജമാ അത്ത് ഉദ്ദാവയേയും അതിന്റെ സേവന സംഘടനയായ ഫലാഹ് ഇ ഇന്‍സാനീത് ഫൗണ്ടേഷനെയും നിരോധിച്ചത്.

ജമാഅത്തെ ഉദ്ദാവയ്ക്ക് 300 സെമിനാരികളും ഒട്ടേറെ സ്‌കൂളുകളും, ആശുപത്രികളും പ്രസിദ്ധീകരണശാലയും ആംബുലന്‍സ് സേവനവുമുണ്ട്, രണ്ട് ഗ്രൂപ്പുകളിലായി ഏകദേശം 50,000 സന്നദ്ധപ്രവര്‍ത്തകരും പണം വാങ്ങി പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് മറ്റ് അനുയായികളും ഇവര്‍ക്കുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നുള്ള രേഖകളില്‍ വ്യക്തമാണ്. എന്‍സിടിഎ പ്രകാരം, പാകിസ്ഥാന്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ച ബഹുഭൂരിപക്ഷം സംഘടനകളും ബലൂചിസ്ഥാന്‍, ഗില്‍ഗിറ്റ്-ബള്‍ട്ടിസ്ഥാന്‍, ഫെഡറല്‍ ഭരണകൂടത്തിന്റെ കീഴിലുള്ള വനമേഖലകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യയില്‍ സ്ഥിരീകരിക്കപ്പെട്ട 41 ഭീകരസംഘടനകല്‍ പകുതിയും പാകിസ്താനില്‍ നിന്നോ അല്ലെങ്കില്‍ അവരുടെ പാക്നേതൃത്വമുള്ളവയോ പാകിസ്ഥാന്‍ സ്പോണ്‍സര്‍ ചെയ്യുന്നതോ ആണെന്നാണ് ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ രേഖകള്‍ പറയുന്നത്. . ജെയ്ഷ് ഇ മുഹമ്മദ്, ലഷ്‌കര്‍-ഇ-തോയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ഹര്‍കത്-അല്‍-മുജാഹിദ്ദീന്‍, അല്‍ ബദര്‍, ധഖാന്തന്‍-ഇ-മിലാറ്റ്, ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍, ഖലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്സ്, ഇന്റര്‍നാഷണല്‍ സിക്ക് യൂത്ത് ഫെഡറേഷന്‍ തുടങ്ങിയവയവ ഇതില്‍പ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button