Latest NewsIndia

ഇന്ദ്രപ്രസ്ഥത്തില്‍ കൂടുതല്‍ പേരും അരക്ഷിതര്‍

സ്ത്രീകള്‍ക്ക് സുരക്ഷിതമല്ല എന്ന ചീത്തപേരിനൊപ്പം മറ്റൊരു ചീത്തപ്പേരും കൂടി തലസ്ഥാനനഗരം ഏറ്റുവാങ്ങുന്നു. 28624 വീട്ടുകാര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 40% ഡല്‍ഹി നിവാസികള്‍ക്ക് അവിടം സുരക്ഷിതമായി തോന്നുന്നില്ല.

50 % പേരുടെ അഭിപ്രായത്തില്‍ നഗരം കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും പറ്റിയ സ്ഥലമല്ല. പ്രജ ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടന നടത്തിയ പഠന റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുംബൈ നഗരം സുരക്ഷിതമല്ലെന്ന് 14 % പേര്‍ സൂചിപ്പിക്കുന്നു. 21 % ആളുകള്‍ക്ക് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും ഈ സ്വപ്നങ്ങളുടെ നഗരം സുരക്ഷിതമായി തോന്നുന്നില്ല. തൊഴിലാളി വര്‍ഗമാണ് ഇവിടെ ഏറ്റവും അരക്ഷിതര്‍.

മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ അഭിപ്രായത്തില്‍ അടുത്ത കാലത്തായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്വയം പ്രതിരോധ മാര്‍ഗങ്ങള്‍ പോലീസുകാര്‍ വഴി പഠിപ്പിക്കുന്നുണ്ട്, ഈ പദ്ധതി ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടുകയും ചെയ്തു. 2 വര്‍ഷമായി കൊലപാതകത്തിന്റെയും ബലാത്സംഗത്തിന്റെയും എണ്ണം കുറഞ്ഞു വരുന്നുണ്ട്. ക്വാളിറ്റി കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ഒരു സര്‍വ്വേ നടത്തി ജനങ്ങളുടെ പോലീസിനെ കുറിച്ചുള്ള പ്രതീക്ഷയും, പോലീസിന്റെ കൃത്യനിര്‍വഹണവും തമ്മിലുള്ള അന്തരം മനസിലാക്കാന്‍ ഡല്‍ഹി പോലീസ് ഒരുങ്ങുന്നുണ്ട്. അതേസമയം വാണിജ്യതലസ്ഥാനമായ മുംബൈയില്‍ നടത്തിയ സര്‍വേയില്‍ 14 ശതമാനത്തിന് മാത്രമാണ് നഗരം സുരക്ഷിതമല്ലെന്ന അഭിപ്രായമുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button