Latest NewsKerala

വാഗമണ്ണില്‍ തൂക്കുപാലം തകര്‍ന്നുവീണ സംഭവം; തനിക്ക് ഉത്തരവാദിത്വമില്ലെന്ന് കണ്ണന്താനം

തിരുവനന്തപുരം: വാഗമണ്‍ വിനോദ സഞ്ചാര കേന്ദ്രത്തില്‍ തൂക്കുപാലം തകര്‍ന്നുവീണ സംഭവത്തില്‍ തനിക്ക് ഉത്തരവാദിത്വമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്തെത്തി. കേന്ദ്രസര്‍ക്കാരിന്റെ പണമുപയോഗിച്ചാണ് തൂക്കുപാലം പണിതത്. ആ പണം നല്‍കുക മാത്രമാണ് താന്‍ ചെയ്തത്. അതിനാല്‍ തന്നെ പാലം തകര്‍ന്നുവീണതില്‍ തനിക്ക് ഉത്തരവാദിത്വമില്ലെന്നും അല്‍ഫോണ്‍സ് കണ്ണന്താനം വ്യക്തമാക്കി.

വാഗമണ്‍ വിനോദ സഞ്ചാര കേന്ദ്രത്തില്‍ തൂക്കുപാലം പൊട്ടിവീണ് നിരവധിയാളുകള്‍ക്ക് പരിക്കേറ്റിരുന്നു. അപകടത്തില്‍പ്പെട്ടവരെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. വാഗമണ്ണിലെ ആത്മഹത്യാ മുനമ്പിലാണ് സംഭവം. പരിധിയില്‍ അധികം ആളുകളെ കയറ്റിയതാണ് അപകടത്തിന് കാരണമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. നാല് പേര്‍ക്ക് മാത്രം ഒരേ സമയം കയറാവുന്ന തൂക്കുപാലത്തില്‍ 15ലേറെപ്പേര്‍ കയറിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button