Latest NewsInternational

ആമസോണ്‍ കാടിന് നടുവില്‍ തിമിംഗലത്തിന്റെ ജഡം; കാരണമന്വേഷിച്ച് ഗവേഷകര്‍

മരാജോ: ആമസോണ്‍ കാടിന് നടുവിലായി തിമിംഗലത്തിന്റെ ജഡം കണ്ടെത്തി. 36 അടി നീളമുളള ഭീമന്‍ തിമിംഗലത്തിന്റെ ജഡമാണ് ഇവിടെ കണ്ടെത്തിയത്. ബ്രസീലിയന്‍ ദ്വീപായ മരാജോയില്‍ കരയ്ക്കടിഞ്ഞ നിലയില്‍ വെളളിയാഴ്ചയാണ് ജഡം കണ്ടെത്തിയത്. ആമസോണ്‍ നദിയില്‍ നിന്നും 15 മീറ്റര്‍ അകലെയാണ് മരാജോ. എന്നാല്‍ തിമിംഗലം തീരത്തുനിന്ന് ഇത്രയും അകലെ എങ്ങനെ എത്തിയതെന്ന് വ്യക്തമല്ല.

നേരത്തെ ചത്തിട്ടുണ്ടാവുമെന്നും ഉയര്‍ന്ന തിരമാല കാരണം ജഡം തീരത്തടിഞ്ഞതാകാമെന്നും മരാജോ ദ്വീപിലെ സന്നദ്ധ സേവന പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഒരു വയസ് മാത്രം പ്രായമുള്ള തിമിംഗലമാണ് കരക്കടിഞ്ഞത്. എന്നാല്‍ തിമിംഗലം എങ്ങനെയാണ് ഇവിടെയെത്തിയതെന്ന് അറിയില്ലെന്ന് മരാജോയിലെ സമുദ്ര ഗവേഷകര്‍ പറഞ്ഞു. തീരത്തുനിന്ന് ദൂരെയുളള കണ്ടല്‍കാടുകള്‍ക്ക് നടുവിലാണ് ജഡം കണ്ടെത്തിയതെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.

വളരെ അപൂര്‍വമായി മാത്രമാണ് കടലില്‍ നിന്നും അകലെയായി തിമിംഗലത്തിന്റെ ജഡം കാണപ്പെടാറുളളത്. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്. തിമിംഗലത്തിന്റെ മരണ കാരണം കണ്ടെത്താനായി ഫോറന്‍സിക് പരിശോധന നടത്താന്‍ തീരുമാനിച്ചതായും ഗവേഷകര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button