Latest NewsKeralaIndia

കാസർകോട് ഇരട്ടക്കൊലപാതകം : പീതാംബരൻ കുറ്റം നിഷേധിച്ചു

ഹോസ്ദുർഗ് : പെരിയ ഇരട്ടക്കൊലപാതക കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട മുഖ്യപ്രതി പീതാംബരൻ കുറ്റം നിഷേധിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നാണ് പീതാംബരൻ കോടതിയിൽ പറഞ്ഞത്. ഇരട്ടക്കൊലയുടെ ഗൂഢാലോചന നടന്നത് സി പി എം ബ്രാഞ്ച് ഓഫീസിലായിരുന്നു എന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നതിന് പിന്നാലെയാണ് പീതാംബരന്റെ കുറ്റ നിഷേധം

അതേ സമയം പീതാംബരനെ ഹോസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.ഒന്നാം പ്രതി പീതാംബരൻ , രണ്ടാം പ്രതി സജി ജോർജ് എന്നിവരെയാണ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഇന്ന് ഹാജരാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button