Latest NewsTechnology

പുതിയ എന്‍ട്രി ലെവല്‍ സ്മാർട്ട് ഫോൺ മോഡൽ വിപണിയിൽ എത്തിച്ച് വിവോ

പുതിയ എന്‍ട്രി ലെവല്‍ സ്മാർട്ട് ഫോൺ വൈ91i ഇന്ത്യൻ വിപണിയിൽ എത്തിച്ച് വിവോ. വൈ91 ന്റെ ബേസ് വേരിയന്റാണ് വൈ91i. 6.22 ഇഞ്ച് എച്ച്.ഡി എല്‍.സി.ഡി ഐപി.എസ് വാട്ടര്‍ നോച്ച് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 439 പ്രോസസ്സർ,  4ജി വോള്‍ട്ട്, വൈഫൈ, ബ്ലൂടൂത്ത്, ജി.പി.എസ് കണക്ടീവിറ്റി, ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 13+2 മെഗാപിക്‌സലിന്റെ ഇരട്ട പിന്‍ ക്യാമറ, 8 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറ, 4,030 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന സവിശേഷതകൾ. vivo-y91i

ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓ.എസ് അധിഷ്ഠിതമായി വിവോയുടെ സ്വന്തം ഫണ്‍ടച്ച് ഓ.എസിലായിരിക്കും പ്രവർത്തനം. നിലവില്‍ ഫിലിപൈന്‍സില്‍ വിപണിയിലുള്ള ഫോൺ മാര്‍ച്ച് ആദ്യം ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ട്. 2 ജി.ബി റാം 16 ജി.ബി വേരിയന്റ് ഫോണിന് 7,990 രൂപ വില പ്രതീക്ഷിക്കാം.

vivo y91i

vivo

shortlink

Related Articles

Post Your Comments

Related Articles


Back to top button