Latest NewsIndia

പാക് വിമാനങ്ങള്‍ ചെറുക്കാന്‍ ശ്രമിച്ചു: മിറാഷ് സന്നാഹം കണ്ട് മുട്ടുമടക്കി

ന്യൂഡല്‍ഹി: ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ വ്യോമ സേന പാക് ഭീകരകേന്ദ്രങ്ങളില്‍ നടത്തിയ മിന്നലാക്രമണത്തെ പ്രതിരോധിക്കാന്‍ പാക് സൈന്യം ശ്രമം  നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഇന്തയുടെ കരുത്ത മിറാഷ് യുദ്ധ വിമാനങ്ങളുടെ മുന്നില്‍ പാകിസ്ഥാന്‍ മുട്ടുമടക്കുകയായിരുന്നു. ‘മിറാഷ് 2000’ യുദ്ധവിമാനങ്ങളുമായി ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തിന് മുന്നില്‍ പാക് സൈന്യത്തിന് ഒന്നുംചെയ്യാനായില്ല.

എഫ്. 16 വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഇന്ത്യയുടെ യുദ്ധ വിമാനങ്ങളെ പ്രതിരേധിക്കാന്‍ പാകിസ്ഥാന്‍ ശ്രമിച്ചത്. എന്നാല്‍ ഇന്ത്യന്‍ വ്യോമസേനയുടെ സന്നാഹം കണ്ട് പിന്മാറിയെന്നാണ് റിപ്പോര്‍ട്ട് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടത്. 12 മിറാഷ് യുദ്ധവിമാനങ്ങളാണ് ചൊവ്വാഴ്ച നടന്ന മിന്നലാക്രമണത്തില്‍ പങ്കെടുത്തതെന്നും വ്യോമസേനയുടെ പടിഞ്ഞാറന്‍ എയര്‍ കമാന്‍ഡാണ് ഓപ്പറേഷന്‍ ഏകോപിപ്പിച്ചതെന്നും എ.എന്‍.ഐ. ട്വീറ്റ് ചെയ്തു.

പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് വ്യോമസേന പാക് അതിര്‍ത്തി കടന്ന് രാജ്യത്തെ ആക്രമിച്ചത്. ജെയ്ഷ മുഹമ്മദിന്റെ ഏറ്റവും വലിയ ക്യാമ്പാണ് വ്യോമസേന തകര്‍ത്തത്. നിരവധി ഭീകരരേയും പരിശീലകരേയും കമാന്‍ഡര്‍മാരെയും ഇന്ത്യ വധിച്ചു. ആക്രമണത്തില്‍ മുതര്‍ന്ന ജെയ്ഷ കമാന്‍ഡര്‍ കൊല്ലപ്പെട്ടു. ബലാക്കോട്ട്, ചക്കോട്ട്, മുസാഫറാബാദ് എന്നിവിടങ്ങളിലായിരുന്നു ആക്രമണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button