Latest NewsInternational

കടലിനടിയില്‍ ഇറാന്റെ ക്രൂസ് മിസൈല്‍ : രാജ്യങ്ങളെ ചുട്ടുചാമ്പലാക്കും

പാകിസ്ഥാനും അമേരിക്കയ്ക്കും മുന്നറിയിപ്പ്

ടെഹ്‌റാന്‍ : രാജ്യങ്ങളെ ചുട്ടു ചാമ്പലാക്കാന്‍ കടലിനടിയില്‍ ഇറാന്റെ ക്രൂസ് മിസൈല്‍. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ഇറാന്‍ പുറത്തെടുത്ത ആയുധങ്ങളും പ്രകടനങ്ങളും കണ്ടാല്‍ ശത്രുക്കളൊന്നു ഭയക്കും. മുങ്ങിക്കപ്പലുകള്‍, പോര്‍വിമാനങ്ങള്‍, ക്രൂസ് മിസൈലുകള്‍ എല്ലാം നാവികസേനയുടെ അഭ്യാസപ്രകടനത്തില്‍ കാണാമായിരുന്നു. മുങ്ങിക്കപ്പലില്‍ നിന്നുള്ള ക്രൂസ് മിസൈല്‍ പരീക്ഷണം ഇറാന്റെ ഏറ്റവും വലിയ ശത്രുക്കളായ അമേരിക്കയുടെയും പാക്കിസ്ഥാന്റെയും ഉറക്കംകെടുത്തുന്നതാണെന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്.

അണ്വായുധ ശേഷിയുള്ള ഇറാന്‍ വികസിപ്പിച്ചെടുത്ത മുങ്ങിക്കപ്പലില്‍ നിന്നുള്ള ക്രൂസ് മിസൈല്‍ പരീക്ഷണം വന്‍ വിജയമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അമേരിക്ക ഉള്‍പ്പടെയുള്ള ശത്രുരാജ്യങ്ങള്‍ക്ക് ഇറാന്‍ വന്‍ വെല്ലുവിളിയാണെന്ന് വ്യക്തമാക്കുന്ന അഭ്യാസപ്രകടനമാണ് ഒമാന്‍ കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും നടന്നത്.

മൂന്നു ദിവസത്തെ നാവികാഭ്യാസങ്ങള്‍ അയല്‍രാജ്യമായ പാക്കിസ്ഥാനുമുള്ള മുന്നറിയിപ്പായിരുന്നു.

ഇറാന്റെ പുതിയ അത്യാധുനിക യുദ്ധക്കപ്പലുകളുടെ പ്രദര്‍ശനവും നടന്നു. ആഴ്ചകള്‍ക്ക് മുന്‍പ് നീറ്റിലിറക്കിയ മുങ്ങിക്കപ്പലും കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ യുദ്ധക്കപ്പലും പ്രദര്‍ശനത്തിലുണ്ടായിരുന്നു. നൂറോളം ആയുധങ്ങളാണ് അഭ്യാസപ്രകടനത്തില്‍ അവതരിപ്പിച്ചത്. യുദ്ധക്കപ്പലുകള്‍, മുങ്ങിക്കപ്പലുകള്‍, പോര്‍വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍ എന്നിവയും ആയുധ പരീക്ഷണങ്ങളില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button