Latest NewsInternational

ഭീകരപ്രവർത്തനം ; പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക

വാഷിംഗ്ടൺ : പുൽവാമ ആക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്ഥാന് തിരിച്ചടി നൽകിയ സംഭവത്തിൽ ഭീകരപ്രവർത്തനത്തിന് കൂട്ടുനിൽക്കുന്ന പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക. അമേരിക്കൻ വിദേശകാര്യ സെകട്ടറി മൈക്ക് പോംപെയോയാണ് മുന്നറിയിപ്പ് നൽകിയത്. സൈനിക നടപടി പാടില്ലെന്ന് പാകിസ്ഥാനോട് അമേരിക്ക വ്യക്തമാക്കി.

അതിർത്തി മേഖലയിൽ സമാധാനം നിലനിർത്തണം .പാക് മണ്ണിലെ ഭീകർക്കെതിരെ ഉടൻ നടപടിയെടുക്കണം ഇരു രാജ്യങ്ങളുമായി വിഷയത്തെക്കുറിച്ച് സംസാരിച്ചുവെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി പറഞ്ഞു.ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി മൈക്ക് പോംപെയോ ചർച്ച നടത്തിയിരുന്നു.

അതേസമയം ഭീകരര്‍ക്ക് സഹായം നല്‍കുന്ന പാകിസ്ഥാന്റെ ഈ സ്വഭാവം നേരെയാകുംവരെ അവര്‍ക്ക് ചില്ലിക്കാശ് നല്‍കില്ലെന്ന് യു.എന്നിലെ മുന്‍ യു.എസ്. സ്ഥാനപതി നിക്കി ഹാലി പറഞ്ഞു. പാകിസ്ഥാനുള്ള സാമ്ബത്തികസഹായം വെട്ടിക്കുറച്ചുകൊണ്ടുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെയും അവര്‍ പ്രകീര്‍ത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button