Latest NewsArticle

ഗതികെട്ട് പാകിസ്ഥാന്‍- തെളിയുന്നത് ഭീകരബന്ധം; നിഷേധം കഴിവില്ലായ്മ മറയ്ക്കാന്‍

ഐ.എം.ദാസ്

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിയന്ത്രണരേഖയ്ക്ക് അപ്പുറം സൈന്യത്തിന്റെ പ്രത്യേക കമാന്‍ഡോ സംഘം ആക്രമണം നടത്തി ഭീകര ക്യാമ്പ് തകര്‍ത്തപ്പോള്‍ ആ സംഭവം നിഷേധിച്ചുകൊണ്ടായിരുന്നു പാകിസ്ഥാന്റെ ആദ്യപ്രതികരണം. ഇന്ത്യയുടെ മിന്നലാക്രമണത്തെ പാകിസ്ഥാന്‍ നിഷേധിച്ചപ്പോള്‍ രാജ്യത്തിനുള്ളില്‍ ചില രാഷ്ട്രീയക്കാരുള്‍പ്പെടെ മോദിസര്‍ക്കാരിന്റെ അവകാശവാദത്തിന്റെ വിശ്വസനീയത ചര്‍ച്ച ചെയ്തു. സോഷ്യല്‍മീഡിയകളിലും ഇക്കാര്യത്തില്‍ വലിയ ചര്‍ച്ച നടന്നു. വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത ഇന്ത്യന്‍ സൈന്യം ആക്രമണത്തെക്കുറിച്ച് വിശദീകരിക്കുംവരെ ചര്‍ച്ചകള്‍ തുടര്‍ന്നു. പക്ഷേ അപ്പോഴും പാകിസ്ഥാന്‍ ഇന്ത്യ ആക്രമണം നടത്തിയെന്ന് അംഗീകരിക്കാന്‍ തയ്യാറായില്ല. പക്ഷേ നാളുകള്‍ക്ക് ശേഷം ഇന്ത്യ അന്ന് നടത്തിയ സര്‍ജക്കല്‍ സ്‌ട്രൈക്കിന്റെ തെളിവായി വീഡിയോ പുറത്തുവിട്ടതോടെ പാകിസ്ഥാന്‍ നിശബ്ദമായി. അന്നത്തെ ആക്രമണത്തിന് നേതൃത്വം നല്‍കിയ മേജര്‍ രോഹിത് സൂരിയെ കേന്ദ്രസര്‍ക്കാര്‍ കീര്‍ത്തിചക്ര നല്‍കി ആദരിച്ചു. രോഹിത് ധീരതയ്ക്കുള്ള ആ പുരസ്‌കാരം ഏറ്റുവാങ്ങിയതോടെ പാകിസ്ഥാന്റെ നിഷേധത്തിന് സ്വാഭാവികമരണവുമായി.

അതിര്‍ത്തികടന്നെത്തി പക്ഷേ ആളപായമില്ല

രണ്ടായിരത്തി പതിനേഴിലായിരുന്നു അത്. ഇപ്പോള്‍ രണ്ടായിരത്തി പത്തൊമ്പത് ഫെബ്രുവരി ഇരുപത്തിയാറാകുമ്പോള്‍ വീണ്ടും രാജ്യം പാകിസ്ഥാന് ശക്തമായ മറ്റൊരു തിരിച്ചടി നല്‍കിയിരിക്കുന്നു. ഇത് വെറും അവ കാശവാദം മാത്രമണെന്ന് പാകിസ്ഥാന്‍ പതിവുപോലെ പ്രതികരിക്കുന്നു. ഇന്ത്യയുടെ രണ്ടാം സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ പാകിസ്താന്റെ ഔദ്യോഗിക പ്രതികരണം ആദ്യത്തേതിനേക്കാള്‍ ശരിക്കും രസകരമാണ്. ചില വൃക്ഷങ്ങളും കുഴിഞ്ഞ മണ്ണുമൊക്കെയായി വ്യാഖ്യാനിക്കാന്‍ കഴിയാത്ത ചിത്രങ്ങള്‍ ഉള്‍പ്പെടെ പാക് സര്‍ക്കാര്‍ നടത്തിയ ട്വീറ്റ് ഇങ്ങനെയായിരുന്നു. -മുസഫറബാദ് സെക്ടറില്‍ നിന്ന് ഇന്ത്യന്‍ വിമാനങ്ങള്‍ നുഴഞ്ഞുകയറിയിരിക്കുന്നു. സമയോചിതവും ഫലപ്രദവുമായ ഇടപെടല്‍ നടത്താന്‍ പാക് വ്യോമ സേനക്ക് കഴിഞ്ഞു. ഇന്ത്യന്‍ വിമാനങ്ങളില്‍ നിന്ന് ബലാക്കോട്ട് കേന്ദ്രീകരിച്ച് ബോംബാക്രമണം നടന്നന്നെും എന്നാല്‍ ആളപായം ഇല്ലെന്നുമാണ് പാകിസ്ഥാന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ ട്വീറ്റും പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ നടത്തിയ ട്വീറ്റുമായി ചേര്‍ത്ത് വായിക്കണം. ഇന്ത്യന്‍ വിമാനങ്ങളില്‍ നിന്ന് സ്‌ഫോടകവസ്തുക്കള്‍ പതിച്ചെന്നാണ് ചിത്രങ്ങള്‍ക്കൊപ്പം സൈനിക വക്താവ് പറഞ്ഞിരിക്കുന്നത്.

തിരിച്ചടി അതിര്‍ത്തി കടന്നതിനാണ് ആളെ കൊന്നതിനല്ല

രണ്ട് പേരുടെയും ട്വീറ്റുകള്‍ സ്ഥിരീകരിക്കുന്ന കാര്യം ഇന്ത്യന്‍ പോര്‍ വിമാനങ്ങള്‍ അതിര്‍ത്തി കടന്ന് പാക് മണ്ണില്‍ ആക്രമണം നടത്തി എന്നത് തന്നെയാണ്. അതേസമയം ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടള്‍ ഉണ്ടായെന്ന വാര്‍ത്ത പാകിസ്ഥാന്‍ ശക്തമായി നിഷേധിക്കുന്നുമുണ്ട്. ഒപ്പം അതിര്‍ത്തി കടന്നെത്തിയ ഇന്ത്യക്ക് ശക്തമായ മറുപടി നല്‍കുമന്നും പാകിസ്ഥാന്‍ വ്യക്തമാക്കി. ഉടന്‍ നടപടിയെടുക്കില്ലെന്നും തങ്ങളുടെ സൗകര്യവും സമയവും അുസരിച്ച് സ്ഥലം തെരഞ്ഞെടുക്കുമെന്നുമാണ് പാകിസ്ഥാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതേസമയം ഇന്ത്യന്‍ സേന പാക് മണ്ണില്‍ ഉണ്ടാക്കിയ നഷ്ടം തുറന്നു സമ്മതിക്കാന്‍ പാകിസ്ഥാനാകില്ല. അത് രാജ്യത്തിന്റെ വ്യോമസേനയുടെ ഉത്തരവാദിത്മില്ലായ്മയും കഴിവില്ലായ്മക്കുമുള്ള തെളിവാകുമെന്ന് അവര്‍ക്കറിയാം. രാജ്യത്തിനുണ്ടായ നാശത്തെക്കുറിച്ച് തുറന്നു പറയുന്നത് സ്വന്തം ജനതയെ സംരക്ഷിക്കുന്നതില്‍ വരുത്തിയ വീഴ്ച്ചയുടെ ഏറ്റവും വലിയ തെളിവായിമാറുമേന്ന ്പാകിസ്ഥാന് നന്നായി അറിയാം.

മനുഷ്യജീവന്‍ നഷ്ടമായെന്ന കാര്യം പാകിസ്ഥാന്‍ ഒരിക്കലുംു സമ്മതിക്കില്ല. ആക്രമണം നടന്നത് സാധാരണക്കാര്‍ക്ക് നേരെയല്ലെന്നും അതൊരു പാക് ഭീകരസംഘടനാകേന്ദ്രമാണെന്നും പാകിസ്ഥാന് നന്നായി അറിയാം. ഭീകര സംഘടനകളുടെ പ്രവര്‍ത്തന കേന്ദ്രമായ പാകിസ്ഥാനില്‍ ഒറ്റയടിക്ക് 300 ഭീകരവാദികള്‍ കൊല്ലപ്പെട്ടെന്ന് സര്‍ക്കാര്‍ സ്ഥിരീകരണം നടത്തിയാല്‍ അതിലുണ്ടാകുന്ന പ്രതികരണം ഏത് വിധത്തിലാകുമെന്ന് പറയാനാകില്ല. സത്യം പറയേണ്ടി വന്നാല്‍ അതൊരു ഭീകര പരിശീലന കേന്ദ്രമാണെന്നും ജെയ്‌ഷെ-ഇ കണ്‍ട്രോള്‍ റൂമാണെന്നും പാകിസ്ഥാന് സമ്മതിക്കേണ്ടിവ രും. അതിന് ലോകരാജ്യങ്ങളുടെ മുന്നില്‍ വലിയ വില നല്‍കേണ്ടിയും വരും.

നിഷേധിക്കുന്നത് കഴിവില്ലായ്മ മറയ്ക്കാന്‍

പാകിസ്താനില്‍ നിന്നുള്ള തുടര്‍ച്ചയായ നിഷേധങ്ങള്‍ യഥാര്‍ത്ഥത്തില്‍ അവരുടെ സായുധസേനയുടെ കഴിവില്ലായ്മ മറച്ചുവയ്ക്കാനുള്ള കവചം മാത്രമാണ്. 12 ഇന്ത്യന്‍ വിമാനങ്ങള്‍ എത്തിയിട്ടും ഒറു ചെറുവിരലനക്കാന്‍ പാക് സൈന്യത്തിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല ഇന്ത്യുമായി ഒരു യുദ്ധത്തിന് സജ്ജമായാല്‍ അതിനുള്ള സമ്പദ് വ്യവസ്ഥ നിലവില്‍ പാകിസ്ഥാനില്ല എ്ന്നതും മറക്കാനാകില്ല. നിലവിലെ ദുര്‍ബലമായ സമ്പദ്വ്യവസ്ഥയില്‍ യുദ്ധത്തെക്കുറിച്ച് ചിന്തിച്ചാല്‍ അത് പാകിസ്ഥാനെ നയിക്കുന്നത് ആഴമേറിയ പ്രതിസന്ധിയിലേക്കാകും.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോരാടുന്ന രാജ്യമായ ഇന്ത്യയെ പാകിസ്ഥാന്‍ ആക്രമിച്ചാല്‍ പാകിസ്ഥാന്‍ ഭീകരതയുടെ മാതാവാണെന്ന ആരോപണം ബലപ്പെടുക മാത്രമേ ചെയ്യൂ. അങ്ങനെ എങ്ങനെ നോക്കിയാലും ഇന്ത്യയില്‍ നിന്ന് 300 പേരുടെ ജീവനെടുത്ത ഒരു ആക്രമണം നടന്നെന്ന റിപ്പോര്‍ട്ട് നിഷേധിക്കാന്‍ മാത്രമേ പാകിസ്ഥാന് കഴിയൂ. അതേസമയം അല്‍പ്പം കാത്തിരുന്നാല്‍ പാകിസ്ഥാനികള്‍ക്കും ലോകരാഷ്ട്രങ്ങള്‍ക്കും കാണാം ഇന്ത്യ നടത്തിയ ആ ചരിത്രമുഹൂര്‍ത്തത്തിന്റെ വീഡിയോ ക്ലിപ്പുകള്‍. തീര്‍ച്ചയായും അത് പാകിസ്ഥാന് അപമാനവും ഇന്ത്യക്ക് അഭിമാനവും ഏകുന്നതായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button