KeralaLatest News

ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

രണ്ടു പാസഞ്ചര്‍ ട്രെയിനുകള്‍ ഞായറാഴ്ച മാത്രം റദ്ദാക്കിയപ്പോള്‍ മറ്റു രണ്ടു പാസഞ്ചറുകള്‍ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്

കൊച്ചി: എറണാകുളം-കോട്ടയം-കായംകുളം സെക്ഷനില്‍ പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്നു മുതല്‍ അടുത്ത മായം മാര്‍ച്ച് 13 വരെയാണ് നിയന്ത്രണം.

രണ്ടു പാസഞ്ചര്‍ ട്രെയിനുകള്‍ ഞായറാഴ്ച മാത്രം റദ്ദാക്കിയപ്പോള്‍ മറ്റു രണ്ടു പാസഞ്ചറുകള്‍ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. കോട്ടയം വഴിയുള്ള 56387-ാം നമ്പര്‍ എറണാകുളം-കോട്ടയം പാസഞ്ചറും കോട്ടയം വഴിയുള്ള 56388-ാം നമ്പര്‍ കായംകുളം-എറണാകുളം പാസഞ്ചറുമാണ് പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍.

അതേസമയം കൊല്ലം-കായംകുളം പാസഞ്ചര്‍ (56394) കോട്ടയം-കൊല്ലം പാസഞ്ചര്‍ (56393) മാര്‍ച്ച് മൂന്ന്, 10 തീയതികളില്‍ റദ്ദാക്കിയിട്ടുണ്ട്. കൂടാതെ എറണാകുളം ജംഗ്ഷനില്‍ നിന്നും ഉച്ചയ്ക്ക് 2.45 നു പുറപ്പെടുന്ന എറണാകുളം കൊല്ലം മെമു (66301) മാര്‍ച്ച് മൂന്ന്, 10 തീയതികളില്‍ അര മണിക്കൂര്‍ വൈകി 3.15 നാണ് പുറപ്പെടുക.

അതേസമയം ഇന്നേ ദിവസം റദ്ദാക്കിയ 56393-ാം നമ്പര്‍ കോട്ടയം-കൊല്ലം പാസഞ്ചര്‍ ട്രെയിനിന്റെ സമയത്ത് കോട്ടയത്തിനും കൊല്ലത്തിനുമിടയില്‍ സര്‍വീസ് നടത്തുമെന്ന് ദക്ഷിണ റെയില്‍വെ വ്യക്താക്കി.

Related Articles

Post Your Comments


Back to top button