Latest NewsIndia

പാക് സൈന്യം നന്നായി പെരുമാറുന്നെന്ന് പിടിയിലായ പൈലറ്റ്: വെളിപ്പെടുത്തല്‍ പാകിസ്ഥാന്‍ പുറത്തിറക്കിയ വീഡിയോയില്‍ 

പാക് സൈന്യം തന്നോട് നന്നായിട്ടാണ് പെരുമാറുന്നതെന്ന് പിടിയിലായ ഇന്ത്യന്‍ പൈലറ്റ്. പാക് ഔദ്യോഗിക മീഡിയ പുറത്തിറക്കിയ വീഡിയോയിലാണ് പൈലറ്റ് ഇക്കാര്യം അറിയിക്കുന്നത്. രണ്ട് ഇന്ത്യന്‍ വ്യോമസേന പൈലറ്റുമാരെ കസ്റ്റഡിയിലെടുത്തു എന്ന് പാകിസ്താന്‍ അവകാശവാദമുന്നയിച്ചിരുന്നു. എന്നാല്‍ ഇതിന് മണിക്കൂറുകള്‍ക്ക് ശേഷം തങ്ങളുടെ കസ്റ്റഡിയില്‍ ഒരു പൈലറ്റ് മാത്രമേ ഉള്ളെന്നും പാകിസ്ഥാന്‍ വ്യക്തമാക്കി.

അതേസമയം പിടികൂടിയ പൈലറ്റിനെ ക്രരൂമായി മര്‍ദ്ദിച്ചെന്ന് വ്യക്തമാക്കുന്ന ചിത്രം വ്യാജമാണെന്നും പാക് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കസ്റ്റഡിയിലുള്ള ഇന്ത്യന്‍ പ്രതിരോധ സേനാംഗത്തിനെ ഉപദ്രവിക്കരുതെന്ന് സൈന്യത്തിന് ഉപദേശം നല്‍കിയിട്ടുണ്ടെന്നും ഇന്ത്യ അദ്ദേഹത്തിന്റെ സുരക്ഷിതമായ തിരിച്ചുവരവ് പ്രതീക്ഷിക്കുകയാണെന്നും വിദേശ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

സൈനികധാര്‍മികതയക്ക് അനുസരിച്ചാണ് ഇന്ത്യന്‍ സൈനികനോട് പെരുമാറുന്നതെന്നും വീഡിയോയില്‍ പാക് വിദേശകാര്യ വക്താവ് പറയുന്നുണ്ട്. പാക് സൈന്യം തന്നോട് നന്നായാണ് പെരുമാറുന്നതെന്ന് വ്യക്തമാക്കിയ പൈലറ്റ് പക്ഷേ തന്റെ ജന്‍മനാടും മറ്റും വെളിപ്പെടുത്താന്‍ വിസമ്മതിച്ചു.

കസ്റ്റഡിയിലുള്ള പൈലറ്റിന് യാതൊരു പീഡനവും ഏല്‍ക്കേണ്ടി വരില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. വ്യോമസേനാംഗത്തെ ഉടന്‍ സുരക്ഷിതനായി തിരിച്ചയയ്ക്കണമെന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button