Latest NewsIndia

രാജ്യം യുദ്ധമുനയില്‍ നില്‍ക്കുമ്പോഴും സംശയത്തോടെ സിപിഎം : യുദ്ധസന്നദ്ധത സമുദായ ധ്രുവീകരണത്തിനെന്ന് കോടിയേരി

പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കി ബലാക്കോട്ടെ ജെയ്‌ഷേ കേന്ദ്രത്തില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ സ്വാഗതം ചെയ്യപ്പെടുമ്പോള്‍ കേരളത്തില്‍ നിന്ന് ഭിന്ന സ്വരം. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് മോദിയെ സംശയമുനയില്‍ നിര്‍ത്തി രാജ്യത്തെ മുഴുവന്‍ ഞെട്ടിക്കുന്ന പ്രസ്താവന നടത്തിയത്.

ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ പരാജയഭീതി കൊണ്ട് യുദ്ധശ്രമത്തിലൂടെ വിവിധ സമുദായങ്ങളെ ധ്രുവീകരിക്കാനുള്ള ശ്രമമാണ് ബിജെപി സര്‍ക്കാര്‍ നടത്തുന്നതെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന. ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് ശേഷം ഇടുക്കിയില്‍ നടന്ന പാര്‍ട്ടി റാലിയിലാണ് കോടിയേരി വിവാദ പ്രസ്താവന നടത്തിയത്. കശ്മീരിലെ നുഴഞ്ഞുകയറ്റത്തിന് പരിഹാരം കാണാന്‍ ശ്രമിക്കാതെ മോദി സര്‍ക്കാര്‍ കശ്മീരിലെ ജനങ്ങളെ ശത്രുക്കളാക്കി പ്രശ്‌നം കൂടുതല്‍ വഷളാക്കുകയാണൈന്നും കോടിയേരി കുറ്റപ്പെടുത്തി.

അതേസമയം മോദിയെ രാഷ്ട്രീയവൈരിയായി പ്രഖ്യാപിച്ചിട്ടുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി, ബിഎസ്പി നേതാവ് മായാവതി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള എന്നിവരുടെ നിലപാടില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ അഭിപ്രായമാണ് പാക് പ്രശ്‌നത്തില്‍ സിപിഎം നേതാവ് സ്വീകരിച്ചിരിക്കുന്നത്.

കോടിയേരി ഒഴികെ രാജ്യത്തെ മറ്റെല്ലാ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും പാക് മണ്ണില്‍ കടന്നുകയറി ജെയ്‌ഷേ ഭീകരരെ ഇല്ലാതാക്കിയ മോദി സര്‍ക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്യുന്നവരാണ്. പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ സൈനികരുടെ ജീവനെടുത്തതിന് പകരം വീട്ടാനാണ് ഇന്ത്യ ബലാക്കോട്ടയില്‍ വ്യോമാക്രമണം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button