Latest NewsCareer

ഗവണ്‍മെന്‍റ് ഐടിഐയില്‍ അധ്യാപകരാകാന്‍ അവസരം

പത്തനംതിട്ട : ഗ വണ്‍മെന്റ് ഐടിഐയില്‍ ലും ഇന്‍സ്ട്രക്ടര്‍മാരാകാന്‍ അവസരം.  ചെന്നീര്‍ക്കര ഗവണ്‍മെന്റ് ഐടിഐയിലാണ് ഒഴിവ്. റ്റിപിഇഎസ്, ഫിറ്റര്‍, വെല്‍ഡര്‍ ട്രേഡുകളിലും അരിത് മെറ്റിക് കം ഡ്രോയിംഗ് വിഭാഗത്തില്‍ ഒരു ഒഴിവ് വീതമാണ് ഉളളത്. ട്രേഡിലുള്ള ഡിഗ്രി/ഡിപ്ലോമ/ഐടിഐയും പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

മാര്‍ച്ച്‌ ആറിന് രാവിലെ 11ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഇന്റര്‍വ്യൂവിന് ഐടിഐയില്‍ ഹാജരാകണം. മറ്റ് വിവരങ്ങള്‍ക്കായി www.itichenneerkara.kerala.gov.in എന്ന വെബ്‌സൈറ്റിലോ 0468 2258710 ഈ നമ്പറിലോ വിളിക്കാം .

shortlink

Related Articles

Post Your Comments

Related Articles


Back to top button