Latest NewsIndia

ഭീകരതയ്‌ക്കെതിരെ നടത്തുന്ന പോരാട്ടം മതത്തിനെതിരല്ലെന്ന് സുഷമ സ്വരാജ്

അബുദാബി: അതിര്‍ത്തി കടന്നുള്ള തീവ്രവാദം പാകിസ്ഥാൻ അവസാനിപ്പിക്കണമെന്നും തീവ്രവാദം അവസാനിപ്പിക്കാത്ത പക്ഷം മേഖലയില്‍ സമാധാനം ഉണ്ടാകില്ലെന്നും വ്യക്തമാക്കി വിദേശകാര്യ മന്ത്രി സുഷമാസ്വരാജ്. ഭീകരതയ്‌ക്കെതിരെ നടത്തുന്ന പോരാട്ടം മതത്തിനെതിരല്ല. തീവ്രവാദ കേന്ദ്രങ്ങള്‍ ഇല്ലാതാക്കണമെന്നതാണ് ലക്ഷ്യം. എന്നാല്‍, അത് സൈനികനടപടി കൊണ്ട് മാത്രം സാധിക്കില്ല. ഇന്ത്യയിലെ മുസ്ലിം വിഭാഗം സഹിഷ്ണുതയുടെ മാതൃകയാണ്. അവര്‍ തീവ്രവാദത്തിന് എതിരാണെന്നും മന്ത്രി പറയുകയുണ്ടായി. യുഎഇയില്‍ നടക്കുന്ന ഇസ്ലാമിക രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര സമ്മേളനത്തിന് മുന്‍പായി വിഷയത്തില്‍ സൗദി വിദേശകാര്യ മന്ത്രി ഉള്‍പ്പെടെയുള്ളവരുമായി സുഷമാസ്വരാജ് കൂടിക്കാഴ്ച നടത്തി. ഇന്ത്യയെ പിന്തുണയ്ക്കുന്നതിന് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അവർ നന്ദി പറയുകയും ചെയ്‌തു.

shortlink

Related Articles

Post Your Comments


Back to top button