KeralaLatest NewsIndia

ബിഡിജെഎസ് ഇന്ന് പിളരും, പുതിയ പാർട്ടി സിപിഎമ്മിനൊപ്പവും പഴയത് എൻഡിഎ ക്കൊപ്പവും: ഒരേസമയം രണ്ട് വള്ളത്തില്‍ കാലുവച്ചു വെള്ളാപ്പള്ളി തന്ത്രം

ഒരേസമയം രണ്ട് വള്ളത്തില്‍ കാലുവയ്ക്കാന്‍ വെള്ളാപ്പള്ളിയും മകനും

തിരുവനന്തപുരം: കേരളത്തിൽ പാർട്ടികൾ പിളരുകയും വളരുകയും ചെയ്യുന്നത് പുതിയ കഥയല്ല. അതിന്റെ ഉത്തമ ഉദാഹരണമാണ് കേരള കോൺഗ്രസ്സും ആർഎസ് പിയും മറ്റും.ഇപ്പോൾ നിലത്തു കാലുറപ്പിക്കുന്നതിനു മുന്നേ ബിഡിജെഎസും പിളർപ്പിലേക്ക് പോകുകയാണ്.എസ്.എന്‍.ഡി.പി യോഗത്തിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ടപാര്‍ട്ടി എന്‍.ഡി.എയുടെ ഘടകക്ഷിയായി പ്രവര്‍ത്തിക്കുമ്പോഴാണ് ഇന്ന് പിളർന്ന് പുതിയ പാർട്ടി രൂപം കൊള്ളുന്നത് . ബി.ഡി.ജെ.എസ് ഡെമോക്രാറ്റിക് എന്ന പേരിലാണ് പുതിയ പാർട്ടി ഇന്ന് പ്രഖ്യാപിക്കുന്നത്.

കേന്ദ്രത്തിനെ പിണക്കി എന്‍.ഡി.എ വിടാന്‍ സാദ്ധ്യമല്ലെന്ന് നന്നായി അറിയാവുന്ന വെള്ളാപ്പള്ളിയുടെ തലയില്‍ ഉദിച്ച ബുദ്ധിയാണ് പിളര്‍പ്പിന് പിന്നില്‍. കേന്ദ്രത്തിന്റെയും പിണറായിയേയും പിണക്കാൻ കഴിയാത്തതിനാലാണ് ഇരുവർക്കുമൊപ്പം നിൽക്കാൻ വെള്ളാപ്പള്ളിയെ പ്രേരിപ്പിച്ച ഈ തന്ത്രം. ബി.ഡി.ജെ.എസിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായ ചൂഴാല്‍ നിര്‍മ്മലന്റെ നേതൃത്വത്തില്‍ പിളര്‍ന്ന് രൂപം കൊള്ളുന്ന ബി.ഡി.ജെ.എസ് ഡെമോക്രാറ്റിക്കിന്റെ നിയന്ത്രണം വെള്ളാപ്പള്ളിക്കായിരിക്കും.

എസ്.എന്‍.ഡി.പി യോഗം പാറശാല യൂണിയന്‍ സെക്രട്ടറിയായ നിര്‍മ്മലന്‍ വെള്ളാപ്പള്ളിയോടും മകന്‍ തുഷാറിനോടും അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ്.ഇരുവരും പറയുന്നതിന് അപ്പുറം നിര്‍മ്മലന്‍ ചലിക്കില്ല. അതുകൊണ്ടാണ് പിളര്‍പ്പിന്റെ ചുക്കാനും നിര്‍മ്മലനെ ഏല്‍പ്പിച്ചത്. ബിജെപിയിലെത്തിയാല്‍ വാരിക്കോരി സ്ഥാനമാനങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ച ഒരു വിഭാഗത്തെയാണ് നിര്‍മ്മലന്‍ ഒപ്പം കൂട്ടുന്നത്. കഴിഞ്ഞ ആഴ്ച ചൂഴാല്‍ നിര്‍മ്മലന്റെ സാന്നിദ്ധ്യത്തില്‍ ജില്ലാ കമ്മിറ്റി ചേരുകയും മോദിയുടെ തുടര്‍ഭരണത്തിനായ ശക്തമായ പ്രചരണം നടത്തുമെന്ന് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് മനം മാറ്റം. പിളര്‍പ്പിന് വഴിയൊരുക്കാന്‍ നേരത്തെ ബി.ഡി.ജെ.എസ് തിരുവനന്തപുരം ജില്ലാപ്രസിഡന്റായിരുന്ന ചൂഴാല്‍ നിര്‍മ്മലനെ സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു.കണിച്ചുകുളങ്ങര ക്ഷേത്രത്തിന് വികസനമെന്നപേരില്‍ കോടികള്‍ അനുവദിച്ച്‌ നല്‍കിയതിന്റെ നന്ദി പ്രകടനമായാണ് ഇതിനെ വിലയിരുത്തുന്നത്. അതെ സമയം തുഷാറിന്റെ നേതൃത്വത്തിലുള്ള ബിഡിജെഎസ് എൻഡിഎയിൽ തന്നെ തുടരാനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button