Latest NewsInternational

ഇന്ത്യ-പാക് പ്രശ്‌നത്തില്‍ അഭിപ്രായം പുറത്തുവിട്ട് യു.എന്‍

 

ന്യൂയോര്‍ക്ക് : ഇന്ത്യ-പാക് പ്രശ്നത്തില്‍ അഭിപ്രായം പുറത്തുവിട്ട് യു.എന്‍. ഇരുരാജ്യങ്ങളും ക്രിയാത്മക ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരത്തിനു വഴിതേടണമെന്ന്
യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടിറെസ് അഭ്യര്‍ഥിച്ചു. പാക്കിസ്ഥാനില്‍ പിടിയിലായ ഇന്ത്യയുടെ വൈമാനികന്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയച്ച നടപടിയെ അദ്ദേഹം സ്വാഗതം ചെയ്തു.

അതേസമയം, പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ സ്വീകരിച്ച നടപടികളെ പിന്തുണയ്ക്കുന്നതായി ബ്രിട്ടനിലെ പാര്‍ലമെന്റംഗവും മുന്‍ വിദേശകാര്യ സെക്രട്ടറിയുമായ ബോറിസ് ജോണ്‍സന്‍ പറഞ്ഞു. ലോകത്തിനു മുഴുവന്‍ ഭീഷണിയായ ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ബ്രിട്ടന്‍ ഇന്ത്യയ്‌ക്കൊപ്പമാണ്. . അഭിനന്ദനെ വിട്ടയച്ച പാക്ക് നടപടി യാഥാര്‍ഥ്യബോധത്തോടെയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയ്‌ക്കെതിരെ പോരാടാന്‍ ഇന്ത്യയ്‌ക്കൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button