KeralaLatest News

കര്‍ഷകര്‍ക്കെതിരെയുള്ള ജപ്തി നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ സഹകരണ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി: കടകംപള്ളി

തിരുവനന്തപുരം: കാര്‍ഷിക വായ്പയില്‍ കര്‍ഷകര്‍ക്കെതിരെയുള്ള നടപടികള്‍ നിര്‍ത്തിക്കാന്‍ സഹകരണ ബാങ്കുകള്‍ക്ക് നല്‍കിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കാര്‍ഷിക വായ്പകളില്‍ ആശ്വാസം ആവശ്യപ്പെട്ട് ഈ മാസം 12 ന് സഹകരണ മന്ത്രിയും ചീഫ് സെക്രട്ടറിയും നബാര്‍ഡുമായും റിസര്‍വ് ബാങ്കുമായും ചര്‍ച്ച നടത്തുമെന്നും അറിയിച്ചു. ദുരിതത്തിലായ കര്‍ഷകര്‍ക്ക് ആശ്വാസം ഉറപ്പാക്കും. അതേസമയം ഇതിന്റെ മറവില്‍ വന്‍കിട വായ്പയെടുത്തവര്‍ നേട്ടമുണ്ടാക്കാമെന്ന് കരുതേണ്ടെന്നും കടകംപള്ളി വ്യക്തമാക്കി.

അതേസമയം ഇടുക്കിയില്‍ നടക്കുന്നത് ബാങ്കുകളുടെ ഗുണ്ടായിസമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലായിരിക്കുന്ന കര്‍ഷകര്‍ക്ക് മാനസിക സംഘര്‍ഷമാണ് ബാങ്കുകള്‍ ഉണ്ടാക്കുന്നത്.

കര്‍ഷകരുടെ കടങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് മൊറൊട്ടോറിയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം സംസ്ഥാനതലത്തില്‍ യോഗം നടത്തി എല്ലാ ബാങ്കുകളെയും അറിയിച്ചതുമാണ്. എന്നിട്ടും അനുസരിക്കില്ലെന്ന് വാശിപിടിക്കുകയാണ് ബാങ്കുകള്‍. കടക്കെണിയിലായ കര്‍ഷകനെ ദ്രോഹിക്കുന്ന രീതിയില്‍നിന്ന് ബാങ്കുകള്‍ പിന്മാറണമെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button