Latest NewsIndiaInternational

ഇന്ത്യ വെടിവച്ചിട്ട എഫ് 16 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ നല്‍കിയിട്ടും എല്ലാം നിഷേധിച്ച്‌ പാക്കിസ്ഥാന്‍: സ്വന്തം പൈലറ്റിനെ കുറിച്ചും മൗനം

ദൃശ്യങ്ങള്‍ നാട്ടുകാരും ഇന്ത്യന്‍ സൈനികരും കണ്ടിരുന്നു. എന്നാല്‍ നാണക്കേട് കാരണം പാക്കിസ്ഥാന്‍ ഇത് രഹസ്യമാക്കി.

ന്യൂഡല്‍ഹി: ഇന്ത്യ വെടി വച്ചിട്ട പാക്കിസ്ഥാന്റെ എഫ്16 വിമാനത്തിനെ കുറിച്ചും അതിലെ പൈലറ്റിനെ കുറിച്ചും മൗനം പാലിച്ചു പാകിസ്ഥാൻ. പൈലറ്റ് ഇന്ത്യക്കാരൻ ആണെന്ന് തെറ്റിദ്ധരിച്ചു പ്രദേശവാസികളായ പാകിസ്ഥാൻകാർ മർദ്ദിച്ചു കൊന്നെന്ന വർത്തയോടും ഇവർ ഇത് വരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യൻ വിങ് കമാണ്ടർ അഭിനന്ദന്‍ വര്‍ത്തമാന്റെ മിഗ് 21 ആണ് പാക്കിസ്ഥാന്റെ എഫ് 16നെ വെടിവച്ചിട്ടത്. ഇത് തകര്‍ന്ന് വീണത് പാക് മേഖലയിലായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ നാട്ടുകാരും ഇന്ത്യന്‍ സൈനികരും കണ്ടിരുന്നു. എന്നാല്‍ നാണക്കേട് കാരണം പാക്കിസ്ഥാന്‍ ഇത് രഹസ്യമാക്കി.

ഇന്ത്യയുടെ രണ്ട് യുദ്ധവിമാനങ്ങള്‍ പാക്കിസ്ഥാന്‍ സൈന്യം വെടിവച്ചിട്ടുവെന്നാണ് പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ആദ്യം പറഞ്ഞത്. രണ്ട് ഇന്ത്യന്‍ പൈലറ്റിനെ പിടികൂടിയെന്നും ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ പ്രസ്താവന പിന്നീട് അദ്ദേഹം തിരുത്തി..പാക്കിസ്ഥാന്‍ പുറത്തു വിട്ട ദൃശ്യങ്ങളില്‍ ചിലത് ഈ വിമാനത്തിന്റേതുമായിരുന്നു. അഭിനന്ദന്റെ മിഗ് 21 വിമാനവും പാക്ക് വിങ് കമാന്‍ഡര്‍ ഷഹ്‌നാസ് ഉദ്ദിന്‍ പറത്തിയ എഫ് 16 വിമാനവും 27നു പാക്ക് അധിനിവേശ കശ്മീരിലാണു വീണത്.

അഭിനന്ദനെ പോലെ ഷഹ്നാസും വിമാനം നിലം പതിക്കും മുന്‍പു തന്നെ പാരഷൂട്ടില്‍ പുറത്തുകടന്നതായാണു ലഭ്യമായ വിവരം. എഫ് 16 ഉപയോഗിച്ചിട്ടില്ലെന്നും തങ്ങളുടെ ഭാഗത്തെ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നുമുള്ള നിലപാടില്‍ പാക്കിസ്ഥാന്‍ ഉറച്ചുനില്‍ക്കുന്നതായാണു സൂചന. ഇതിനിടെ, പാക്ക് വ്യോമസേനയുടെ ഉപമേധാവി വസീം ഉദ്ദിന്റെ മകനാണ് അപകടത്തില്‍പ്പെട്ട വിങ് കമാന്‍ഡര്‍ ഷഹ്‌സാസ് ഉദ്ദിനെന്നു വാര്‍ത്ത പരന്നിരുന്നു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ ഖാലിദ് ഉമറാണ് ഫേസ്‌ബുക്കില്‍ സംഭവത്തിന്റെ വിശദാംശങ്ങള്‍ കുറിച്ചത്. നിലത്തുവീണ പാക് പൈലറ്റിനെ ഓടിക്കൂടിയ ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. 

പിന്നീട് തിരിച്ചറിഞ്ഞ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഒരു പൈലറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ് എന്നായിരുന്നു പാക്കിസ്ഥാന്റെ വദം. ആശുപത്രിയില്‍ കഴിയുന്നത് സ്വന്തം വൈമാനികനാണ് എന്ന് വ്യക്തമായതോടെയണ് ഒരു വൈമാനികനെ മാത്രമാണ് തിരുത്തലുമായി പാക്കിസ്ഥാന്‍ രംഗത്തെത്തിയത് എന്നാണ് വിവരം. ഇതോടെ ഇന്ത്യ ജെയ്ഷ് ഇ മുഹമ്മദ് കേന്ദ്രങ്ങളിൽ കടന്നാക്രമിച്ചതു പോലും പാകിസ്ഥാൻ സമ്മതിച്ചു തരുന്നില്ല. കൂടാതെ മസൂദ് അസ്ഹർ മരണപ്പെട്ടാൽ തന്നെ പാകിസ്ഥാൻ അത് ഒരിക്കലും സമ്മതിച്ചു തരില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button