Latest NewsInternational

കുഞ്ഞിനെയെടുത്ത് ക്ലാസ് നടത്തുന്ന അധ്യപകനെ തിരഞ്ഞ് സോഷ്യൽ മീഡിയ

മോര്‍ഹൗസ് കോളേജിലെ നഥാന്‍ അലക്സാണ്ടറാണ് കഴുത്തില്‍ കുഞ്ഞിനെയും തൂക്കിയിട്ട് ക്ലാസെടുത്തത്

‌ജോര്‍ജിയ: കുഞ്ഞിനെയെടുത്ത് ക്ലാസ് നടത്തുന്ന അധ്യപകനെ തിരഞ്ഞ് സോഷ്യൽ മീഡിയ . കുഞ്ഞിനെ കഴുത്തില്‍ തൂക്കി ക്ലാസ് എടുത്തൊരു അധ്യാപകന്‍. മാത്സ് പ്രൊഫസ്സര്‍ അറ്റ്ലാന്റയിലെ മോര്‍ഹൗസ് കോളേജിലെ നഥാന്‍ അലക്സാണ്ടറാണ് കഴുത്തില്‍ കുഞ്ഞിനെയും തൂക്കിയിട്ട് ക്ലാസെടുത്തത്.

എന്നാലിത് അദ്ദേഹത്തിന്റെ കുട്ടിയല്ല, കുഞ്ഞിനെ നോക്കാന്‍ ആളെ കിട്ടാതെ, ക്ലാസിലേക്ക് കുഞ്ഞുമായി വന്ന ഒരു വിദ്യാര്‍ത്ഥിയെ സഹായിക്കുന്നതിനുവേണ്ടിയാണ് പ്രൊഫസ്സര്‍ ബേബിസിറ്റിങ് ചെയ്തത്.

കുഞ്ഞിനെ നോക്കാന്‍ ആളെ കിട്ടാതെ, ക്ലാസിലേക്ക് കുഞ്ഞുമായി വന്ന്ക്ലാസില്‍ ശ്രദ്ധിക്കാനും കുട്ടിയെ നോക്കാനും നോട്സ് എഴുതാനുമൊക്കെക്കൂടി തന്റെ വിദ്യാര്‍ത്ഥി കഷ്ടപ്പെടുന്നതു കണ്ടാണ് നഥാന്‍ ഇടപെട്ടത്. കുട്ടിയെ താന്‍ എടുത്തുകൊള്ളാമെന്നും അപ്പോള്‍ നിനക്ക് നോട്സ് തയ്യാറാക്കാമല്ലോ എന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷാ കവചത്തിനുള്ളില്‍ കുട്ടിയെ നെഞ്ചോടുചേര്‍ത്ത് ഇരുത്തിക്കൊണ്ടായിരുന്നു പിന്നീട് നഥാന്റെ ക്ലാസ്. നിക്ക് വോന്‍ എന്ന വിദ്യാര്‍ത്ഥി കുഞ്ഞിനെയും ചേര്‍ത്തുപിടിച്ചുകൊണ്ട് ക്ലാസ് എടുത്ത നഥാന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ സംഗതി വൈറലായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button