Latest NewsIndia

ഇന്ത്യന്‍ മുങ്ങിക്കപ്പല്‍ അതിര്‍ത്തി ലംഘിച്ചെന്ന വാദവുമായി പാക്

ലാഹോര്‍ : ഇന്ത്യന്‍ മുങ്ങികപ്പല്‍ അതിര്‍ത്തി ലംഘിച്ചെത്തിയെന്ന ആരോപണവുമായി പാക്കിസ്ഥാന്‍ രംഗത്ത്. അതേസമയം പാക്കിന്‍റെം വാദം ഇന്ത്യന്‍ നാവികസേന നിഷേധിച്ചു. പാക്കിസ്ഥാന്‍റെത് നുണപ്രചാരണമാണെന്ന് സേന തിരിച്ചടിച്ചു. ഇന്ത്യ സമുദ്രമാര്‍ഗ്ഗം അതിര്‍ത്തി കടന്നെത്തിയെന്നും മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് അന്തര്‍വാഹിനി തിരികെ പോയതെന്നുമാണ് പാക് ആരോപിച്ചത്.

കടല്‍മാര്‍ഗ്ഗം ആക്രമണം നടത്താന്‍ ഭീകരര്‍ക്ക് പാകിസ്ഥാന്‍ പരിശീലനം നല്‍കുന്നു എന്ന് നാവികസേന മേധാവി അഡ്മിറല്‍ സുനില്‍ ലാംബ യുടെ പ്രസ്താവനക്ക് പിറകെയാണ് പാക്കിസ്ഥാന്‍റെ ഈ ആരോപണം.

ഇതേസമയം ബാലാകോട്ടില്‍ ഭീകരക്യാമ്പിന് നേരെയുണ്ടായ വ്യോമസേനയുടെ സര്‍ജിക്കല്‍ സ്ട്രെെക്കില്‍ എത്ര ഭീകരവാദികളെ വധിച്ചു എന്നതില്‍ ഔദ്ധ്യോഗികമായ കണക്ക് സര്‍ക്കാരിന്‍റെ പക്കല്‍ ഇല്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതരാമന്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button