USALatest NewsInternational

പാക് പൗരൻമാർക്കുള്ള വിസാ കാലാവധി വെട്ടിക്കുറച്ച് അമേരിക്ക

പാക് മാധ്യമപ്രവർത്തകർക്കുള്ള വിസാ കാലാവധിയും അഞ്ചു വർഷത്തിൽ നിന്ന് മൂന്ന് മാസമായി വെട്ടിക്കുറച്ചിട്ടുണ്ട്.

വാഷിംഗ്ടൺ ; അന്താരാഷ്ട്രതലത്തിൽ പാകിസ്ഥാന് വൻ തിരിച്ചടി , പാക് പൗരൻമാർക്കുള്ള വിസാ കാലാവധി വെട്ടിക്കുറച്ച് അമേരിക്ക. അഞ്ച് വ‍ർഷത്തിൽ നിന്ന് ഒരു വർഷമായാണ് പാക് പൗരൻമാർക്കുള്ള വിസ കാലാവധി വെട്ടിക്കുറച്ചത്. അമേരിക്കൻ പൗരൻമാർക്കുള്ള വിസാ കാലാവധി നേരത്തേ പാകിസ്ഥാൻ വെട്ടിക്കുറച്ചിരുന്നു. ഇതേത്തുടർന്നാണ് പാക് വിസകൾക്കും സമാനമായ നിയന്ത്രണം ഏർപ്പെടുത്താൻ അമേരിക്ക തീരുമാനിച്ചത്.

ഇസ്ലാമാബാദിലെ യു എസ് കോൺസുലേറ്റാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പാക് അധികൃതർക്ക് നൽകിയത്. വിസാ അപേക്ഷകൾക്കുള്ള ഫീസും കുത്തനെ കൂട്ടിയിട്ടുണ്ട്. I വിസ (ജേണലിസ്റ്റ് & മീഡിയ വിസ), H വിസ (താൽക്കാലിക വർക്ക് വിസ), L വിസ (ഇന്റർകമ്പനി വർക്ക് വിസ), R വിസ (മതപ്രചാരകർക്കുള്ള വിസ) എന്നിവയ്ക്കാണ് വിസ അപേക്ഷാ ഫീസ് കൂട്ടിയത്.

പാക് മാധ്യമപ്രവർത്തകർക്കുള്ള വിസാ കാലാവധിയും അഞ്ചു വർഷത്തിൽ നിന്ന് മൂന്ന് മാസമായി വെട്ടിക്കുറച്ചിട്ടുണ്ട്. വ്യാപാര,സഞ്ചാര,വിദ്യാഭ്യാസ വിസകളുടെ കാലാവധിയിൽ മാറ്റമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button