KeralaLatest News

മാര്‍ത്താണ്ഡം കായല്‍ കേസ് സര്‍ക്കാര്‍ അട്ടിമറിച്ചു; തെളിവുകള്‍ പുറത്ത്

കഴിഞ്ഞ മാര്‍ച്ച് ആറിനാണ് തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങള്‍ അന്വേഷിച്ച് ആലപ്പുഴ മുന്‍ കളക്ടര്‍ ടിവി അനുപമ സര്‍ക്കാരിനും അഡ്വക്കേറ്റ് ജനറലിനും കത്ത് കൊടുത്തത്

ആലപ്പുഴ: തോമസ് ചാണ്ടിക്കെതിരായ മാര്‍ത്താണ്ഡം കായല്‍ കേസ് സര്‍ക്കാര്‍ അട്ടിമറിച്ചു. സര്‍വേ പൂര്‍ത്തിയാക്കി ആലപ്പുഴ മുന്‍ കലക്ടര്‍ ടിവി അനുപമ നല്‍കിയ റിപ്പോര്‍ട്ട് പൂഴിത്തിയെന്നും തെളിവുകള്‍. സ്റ്റേറ്റ് അറ്റോര്‍ണിയാണ് സര്‍വ്വേ പൂര്‍ത്തിയാക്കിയ വിവരം ഹൈക്കോടതിയെ പൂഴിത്തിയത്. കളക്ടര്‍ ടി.വി അനുപമ  സര്‍ക്കാരിനും എജിക്കും നല്‍കിയ കത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം തോമസ്ചാണ്ടിയ്‌ക്കെതിരെയുള്ള കേസ് രഞ്ജിത് തമ്പാന്‍ വാദിക്കണമെന്നാവശ്യപ്പെട്ട് സിപിഐ നേതാവും മന്ത്രിയുമായ ഇ ചന്ദ്രശേഖരന്‍ എജിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇത് പരിഗണിക്കാതെ റവന്യൂ മന്ത്രിക്കെതിരെ പ്രസ്താവന ഇറക്കുകയാണ് എജി ചെയ്തത്. വിവാദങ്ങള്‍ക്കൊടുവില്‍ തോമസ്ചാണ്ടിക്കെതിരായ കേസുകള്‍ വാദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനാഅഭിഭാഷകന്‍ സ്റ്റേറ്റ് അറ്റോര്‍ണി കെവി സോഹനെ ചുമതലപ്പെടുത്തി. . വിവാദമായ മാര്‍ത്താണ്ഡം കായല്‍ കേസ് സ്റ്റേറ്റ് അറ്റോര്‍ണി കെവി സോഹന്‍ അട്ടിമറിച്ചെന്ന് തെളിയിക്കുന്ന കത്താണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ മാര്‍ച്ച് ആറിനാണ് തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങള്‍ അന്വേഷിച്ച് ആലപ്പുഴ മുന്‍ കളക്ടര്‍ ടിവി അനുപമ സര്‍ക്കാരിനും അഡ്വക്കേറ്റ് ജനറലിനും കത്ത് കൊടുത്തത്. അതില്‍ മാര്‍ത്താണ്ഡം കായലില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നികത്തിയത് അളന്ന് തിട്ടപ്പെടുത്താനുള്ള സര്‍വ്വേ പൂര്‍ത്തിയാക്കി നടപടി തുടങ്ങിയ വിവരം സര്‍ക്കാര്‍ അഭിഭാഷകനായ സ്റ്റേറ്റ് അറ്റോര്‍ണിയെ അറിയിച്ചിരുന്നതായി പറഞ്ഞിട്ടുണ്ട്. 11.01.2018 നാണ് ഈ വിവരം അനുപമ സ്റ്റേറ്റ് അറ്റോര്‍ണിയെ അറിയിച്ചത്. എന്നാല്‍ കേസില്‍ വിധി വന്നത് 17.01.2018 നാണ്.

വിധി പകര്‍പ്പ് കിട്ടിക്കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളില്‍ മാര്‍ത്താണ്ഡം കായലില്‍ സര്‍വ്വേ പൂര്‍ത്തിയാക്കി ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കണം ജില്ലാ കളക്ടര്‍ സര്‍വ്വേ പൂര്‍ത്തിയാക്കിയില്ലെന്ന് വിധിയില്‍ ഉള്‍പ്പെട്ടത് സ്റ്റേറ്റ് അറ്റോര്‍ണിക്ക് ജില്ലാ കളക്ടര്‍ കൊടുത്ത നിര്‍ദ്ദേശത്തിന് എതിരായാണെന്നും കോടതി വിധിയില്‍ പറുന്നു.അതുകൊണ്ട് സ്റ്റേറ്റ് അറ്റോര്‍ണി കെവി സോഹന് പകരം മറ്റൊരു സര്‍ക്കാര്‍ അഭിഭാഷകനെ ഹാജരാക്കി മാര്‍ത്താണ്ഡം കായല്‍ കേസ് വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകാനുള്ള സാധ്യത പരിശോധിക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത് ചെയ്യാതെ ടിവി അനുപമയെ തൃശൂരിലേക്ക് സ്ഥലം മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button