Latest NewsNewsHealth & Fitness

ഇനി അവള്‍ക്ക് നില്‍ക്കാം; പരസഹായമില്ലാതെ നടക്കാം; ഇത് പാത്തുവിന്റെ കഥ

വീല്‍ചെയറില്‍ നിന്ന് അവള്‍ എഴുന്നേറ്റു. ആരുടേയും പരസഹായമില്ലാതെ. പതിയെ അവള്‍ക്ക് ആരുടെയും സഹായമില്ലാതെ നടക്കാനും ഓടാനുമാകും. എല്ലുകള്‍ പെട്ടെന്ന് നുറുങ്ങിപ്പോകുന്ന അസുഖമായിരുന്നു പാത്തുവെന്ന ഫാത്തിമ അസ്‌ലക്ക്. കൂടെ നട്ടെല്ലിലെ വളവും. പലതവണയുള്ള വീഴ്ചകളിലായി കാലില്‍ മാത്രം അറുപതിലധികം പൊട്ടല്‍ സംഭവിക്കുകയും ചെയ്തു. ഒട്ടും നടക്കാന്‍ സാധിക്കാത്ത അവസ്ഥയും വന്നു. അങ്ങനെ ജീവിതം വീല്‍ ചെയറിലായി. വര്‍ഷങ്ങളായി ഇതായിരുന്നു അവളുടെ അവസ്ഥ.

കോട്ടയം ഹോമിയോ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനിയാണ് പാത്തു. പഠിക്കാന്‍ മിടുക്കിയാണ് പാത്തു. പഠനത്തിന് പുറമെ വ്‌ലോഗെഴുത്തുമുണ്ട്. ചികിത്സയും മറ്റ് ചെലവുകളുമൊക്കെയായി പാത്തുവിന്റെ കുടുംബം ഏറെ സാമ്പത്തിക പ്രശ്നങ്ങള്‍ നേരിട്ടു. ഇതിനിടെ മകളെ പഠിക്കാനയയ്ക്കേണ്ടെന്ന ഉപദേശങ്ങളും വന്നു. എന്നാല്‍ അതെല്ലാം തള്ളി അവരവളെ പഠിക്കാനയച്ചു. ഒടുവില്‍ പാത്തു പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക് ചെന്നുകയറിയിരിക്കുന്നു. രണ്ട് മാസം മുമ്പ് കോയമ്പത്തൂരില്‍ വച്ചുനടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം ഇപ്പോള്‍ പാത്തുവിന് നില്‍ക്കാം, കുറേശ്ശെ നടക്കാം. പരസഹായമില്ലാതെ ഇഷ്ടാനുസരണം നടക്കാനും, നില്‍ക്കാനുമൊക്കെ ഇനിയും സമയമെടുക്കും. എങ്കിലും തുറന്നുകിട്ടിയ പ്രതീക്ഷയുമായി അവള്‍ ജീവിതത്തിലേക്ക് തിരികെ നടക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button