Latest NewsIndiaInternational

121 പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു; 180 മ​ദ്ര​സ​ക​ളു​ടെ നി​യ​ന്ത്ര​ണം സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്തു

. രാ​ജ്യ​ത്തി​നു​ള്ളി​ലെ ഭീ​ക​ര സം​ഘ​ട​ക​ള്‍​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ത്തെ​ന്ന് പാ​ക് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ആണ് അ​റി​യി​ച്ചത് .

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ന്‍ ഭി​ക​ര​ര്‍​ക്കെ​തി​രാ​യ നി​ല​പാ​ട് ശ​ക്ത​മാ​ക്കു​ന്നു. ലോ​ക​രാ​ജ്യ​ങ്ങള്‍ക്കിടയില്‍ ഒ​റ്റ​പ്പെ​ട്ട പാ​ക്കി​സ്ഥാനു വേറെ വഴിയില്ലാത്തതിനാലാണ് നടപടിയെടുത്തതെന്നാണ് സൂചന. രാ​ജ്യ​ത്തി​നു​ള്ളി​ലെ ഭീ​ക​ര സം​ഘ​ട​ക​ള്‍​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ത്തെ​ന്ന് പാ​ക് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ആണ് അ​റി​യി​ച്ചത് . ഭീ​ക​ര​സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നു സം​ശ‍​യി​ക്കു​ന്ന 121 പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും 180 മ​ദ്ര​സ​ക​ളു​ടെ നി​യ​ന്ത്ര​ണം സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത​താ​യു​മാ​ണ് റി​പ്പോ​ര്‍​ട്ട്.

മ​ദ്ര​സ​ക​ളു​ടെ ആ​ശു​പ​ത്രി​ക​ള്‍, സ്കൂ​ളു​ക​ള്‍, ആം​ബു​ല​ന്‍​സു​ക​ള്‍ എ​ന്നി​വ​യു​ടെ നി​യ​ന്ത്ര​ണ​വും ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്.അതേസമയം ഇന്ത്യയുടെയും മറ്റുരാജ്യങ്ങളുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ല തീവ്രവാദികള്‍ക്കെതിരെ നടപടിയെടുത്തതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പുല്‍വാമ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ ഭീ​ക​ര​സം​ഘ​ട​ന​കള്‍ക്കെതിരെ നി​ല​പാ​ടെ​ടു​ക്കാ​ത്ത പാ​ക്കി​സ്ഥാ​നെ​തി​രെ ഇ​ന്ത്യ നി​ല​പാ​ട് ശ​ക്ത​മാ​ക്കി​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button