Latest NewsFootball

സന്തോഷ് ട്രോഫി: ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഏപ്രില്‍ 1 മുതല്‍ 15 വരെ ഡല്‍ഹിയില്‍  നടക്കും. എ ഐ എഫ് എഫ് ആണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തത്. എന്നാല്‍ ഡല്‍ഹി ഫുട്ബോള്‍ അസോസിയേഷന് ടൂര്‍ണമെന്റ് നടത്താന്‍ അനുവാദം നല്‍കിയെങ്കിലും ഗ്രൗണ്ടിനെ സംബന്ധിച്ച് ആശയ കുഴപ്പങ്ങള്‍ തീര്‍ന്നിട്ടില്ല.

ഇത്തവണ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ആകും സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടുകള്‍ നടക്കുക.
ഡല്‍ഹി ഫുട്ബോള്‍ അസോസിയേഷന്റെ ഹോം ഗ്രൗണ്ടായ അംബേദ്കര്‍ സ്റ്റേഡിയത്തില്‍ കളി നടത്താനാവില്ല എന്ന് എ ഐ എഫ് എഫ് അറിയിച്ചതിനെ തുടര്‍ന്നാണിത്. നെഹ്റു സ്റ്റേഡിയം വിട്ടു നല്‍കാന്‍ കായികമന്ത്രാലയത്തോട് അപേക്ഷിച്ചതായി ഡെല്‍ഹി ഫുട്ബോള്‍ അസോസിയേഷന്‍ പറഞ്ഞു. കഴിഞ്ഞ തവണ കിരീടം നേടിയ കേരളവും റണ്ണേഴ്സ് അപ്പായ ബംഗാളും ഇത്തവണ യോഗ്യതാ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button