Latest NewsIndia

വിമാനങ്ങള്‍ അടിയന്തരമായി തിരിച്ചിറക്കി

128 യാത്രക്കാരാണ് ഗോ​എ​യ​ർ വി​മാ​നത്തില്‍ ഉണ്ടായിരുന്നത്

ലക്നൗ: എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് രണ്ട് വിമാനങ്ങള്‍ അടിയന്തരമായി തിരിച്ചിറക്കി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ക്നോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ്യാഴാഴ്ചയാണ് സംഭവം. ​ ഗോ​എ​യ​ർ വി​മാ​ന​വും എ​യ​ർ ഇ​ന്ത്യ വി​മാ​ന​വുമാണ് യാത്ര തിരിച്ചതിനു ശേഷം അടിയന്തരമായി തിരിച്ചിറക്കിയത്.

എ​ൻ​ജി​നി​ലെ സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്നു പാ​റ്റ്ന-​ഡ​ൽ​ഹി ഗോ​എ​യ​ർ വി​മാ​നം ല​ക്നോ​വി​ലെ ചൗ​ധ​രി ച​ര​ണ്‍ സിം​ഗ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലും ഡ​ൽ​ഹി-​ദു​ർ​ഗാ​പുർ എ​യ​ർ ഇ​ന്ത്യ വി​മാ​നം ലക്നൗവിലുമാണ് ഇറക്കിയത്. 128 യാത്രക്കാരാണ് ഗോ​എ​യ​ർ വി​മാ​നത്തില്‍ ഉണ്ടായിരുന്നത്.  അതേസമയം യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. എ​യ​ർ ഇ​ന്ത്യ​യു​ടെ എ​ഐ755 വി​മാ​ന​മാ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ ല​ക്നോ​വി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button