Latest NewsKerala

നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന സ്വഭാവം തനിക്കില്ല; ചെന്നിത്തലയ്‌ക്കെതിരെ വിമർശനവുമായി വീരേന്ദ്രകുമാർ

കോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി ലോക് താന്ത്രിക് ജനതാദള്‍ നേതാവ് എം.പി.വീരേന്ദ്രകുമാര്‍. രണ്ടായിരം വോട്ടിന് കോണ്‍ഗ്രസ് തോറ്റ സ്ഥലത്ത് തന്നെ നിര്‍ത്തി രണ്ടു ലക്ഷം വോട്ടിന് തോല്‍പ്പിച്ചായിരുന്നു യുഡിഎഫിന്റെ സഹായമെന്നായിരുന്നു വീരേന്ദ്രകുമാറിന്റെ പരാമർശം. തെരഞ്ഞെടുപ്പിന് മുന്‍പ് വെറുതെ നിന്നു തന്നാല്‍ മതിയെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ തന്നോട് പറഞ്ഞത്. അങ്ങനെ നിന്നു കൊടുത്ത തന്നെ രണ്ടു ലക്ഷം വോട്ടിന് അവര്‍ തോല്‍പ്പിക്കുകയായിരുന്നു. മുന്നണി വിടുമ്പോള്‍ നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന സ്വഭാവം തനിക്കില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.

യുഡിഎഫ് വിട്ടുപോയതിനെ തുടര്‍ന്ന് ലോക് താന്ത്രിക് ജനതാദളിന് എന്ത് കിട്ടിയെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വിമർശനം. യുഡിഎഫ് വിട്ട് എല്‍ഡിഎഫിനൊപ്പം പോയ പാര്‍ട്ടിക്ക് എന്താണ് ഗുണമുണ്ടായതെന്നും ഇത് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആലോചിക്കേണ്ടതാണെന്നും വീരേന്ദ്രകുമാറിനോട് സഹതാപം മാത്രമാണ് ഉള്ളതെന്നും ചെന്നിത്തല പരിഹസിക്കുകയുണ്ടായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button