Latest NewsIndia

നവജാതശിശുവിനെ വിറ്റ മധ്യവയസ്‌കന്‍ അറസ്റ്റില്‍

മഹാരാഷ്ട്ര: വജാതശിശുവിനെ വിറ്റ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. നാല്‍പത് വയസ്സുകാരനായ രാജേഷ് ചാരസ്യയാണ് പിടിയിലായത്.
മഹാരാഷ്ട്രയിലെ പാഞ്ച്ഗണിയിലാണ് സംഭവം. തനിക്ക് അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിനെ പൂനെയിലുള്ള ദമ്പതികള്‍ക്ക് വില്‍ക്കുകയായിരുന്നു. ജുവനൈല്‍ ആക്റ്റ് പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് ഇരുപത്തിമൂന്ന് വയസ്സുള്ള വിവാഹമോചിതയായ യുവതിയില്‍ ഉണ്ടായ കുഞ്ഞിനെയാണ് വിറ്റത്.

അതേസമയം ഈ യുവതിയെ പറഞ്ഞ് പറ്റിച്ചാണ് ് തെറ്റിദ്ധരിപ്പിച്ചാണ് രാജേഷ് ചൗരസ്യ ശിശുവിനെ വിറ്റത്. പ്രസവിച്ച ഉടനെ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ഇയാള്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. എന്നാല്‍ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ യുവതി തയ്യാറാകാത്തതെ വന്നപ്പോള്‍ ഇയള്‍ കുഞ്ഞിനെ ദമ്പതികള്‍ക്ക് വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. കുഞ്ഞിനേയും കൊണ്ട് ദമ്പതികള്‍ മാര്‍ച്ച് 8ന് ് മസ്‌കറ്റിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടയിലായിരുന്നു രാജേഷിന്റെ അറസ്റ്റ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button