Latest NewsIndia

ഒറ്റയ്ക്കു പോസ് ചെയ്യണമെന്ന് പറഞ്ഞ ഫോട്ടോഗ്രാഫര്‍ക്ക് ആകാശ് അംബാനി നല്‍കിയ മറുപടി ഇങ്ങനെ-വീഡിയോ

മാര്‍ച്ച് 6 ന് ജിയോ ഗാര്‍ഡന്‍സിലാണ് വിശേഷ ചടങ്ങുകള്‍ക്കു മുന്നോടിയായുള്ള അന്ന സേവ നടന്നത്

മുംബൈ: അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെട്ട വിവാഹമാണ് മുകേഷ് അംബാനിയുടെ മകള്‍ ഇഷയുടെ വിവാഹം. ഡിസംബരഇല്‍ നടന്ന ഇഷയുടെ വിവാഹത്തിന്റെ പകിട്ട് പോകുന്നതിനു മുമ്പേ അംബാനി കുടുംബത്തില്‍ വീണ്ടും ഒരു ആഡംബര വിവാഹം കൂടി നടക്കാന്‍ ഇരിക്കുകയാണ്. ഇഷയുടെ ഇരട്ട സഹോദന്‍ ആകാശ് അംബാനിയുടേതാണിത്. റോസി ബ്ലൂ ഡയമണ്ട്‌സ് ഉടമ റസല്‍ മേത്തയുടെ മകള്‍ ശ്ലോക മേത്തയെയാണ് ആകാശ് വിഹാഹം കഴിക്കുന്നത്. ഇരുവരുടേയും വിവാഹ ഒരുക്കങ്ങളുടെയും വേദികളുടെയും ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് വിവാഹത്തിനു മുമ്പ് അംബാനി കുടുംബം നടത്തുന്ന അന്നദാന വേദിയില്‍ നിന്നുള്ള ആകാശിന്റെയും ശ്ലോകയുടെയും വീഡിയോ.

മാര്‍ച്ച് 6 ന് ജിയോ ഗാര്‍ഡന്‍സിലാണ് വിശേഷ ചടങ്ങുകള്‍ക്കു മുന്നോടിയായുള്ള അന്ന സേവ നടന്നത്. അംബാനി കുടുംബാംഗങ്ങളും മേത്ത കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. എല്ലാവരും ചിത്രങ്ങള്‍ക്ക് പോസ് ചെയ്തു. അതിനുശേഷം ആകാശിനോടും ശ്ലോകയോടും മാത്രം ചിത്രങ്ങള്‍ക്കു പോസ് ചെയ്യാന്‍ ഫൊട്ടോഗ്രാഫര്‍മാര്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഇരവരും നിന്നു. ‘ശ്ലോക ചിരിക്കുമ്പോള്‍ അവളുടെ ചിത്രങ്ങളെടുക്കണേ’ എന്നായിരുന്നു ആകാശിന്റെ അഭ്യര്‍ഥന. ഇതു കേട്ടതോടെ ശ്ലോക ചിരിക്കുന്നതും ആകാശിനോട് എന്തോ പറയാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

എന്നാല്‍ ഇതുകഴിഞ്ഞ് ഇരുവരോടും ഒറ്റയ്ക്കു പോസ് ചെയ്യണമെന്ന് ഫോട്ടോഗ്രാഫര്‍മാര്‍ ആവശ്യപ്പെട്ടപ്പോള്‍ ഇതിന് ആകാശ് നല്‍കിയ മറുപടിയാണ് ശ്രദ്ധേയമായത്. ‘കല്യാണമല്ലേ, ജന്മദിനാഘോഷമല്ലല്ലോ. ഇനി ഞങ്ങള്‍ രണ്ടു ശരീരവും ഒരു ആത്മാവുമാണ്’- ആകാശ് പറഞ്ഞു. ഇവര്‍ക്കിടയിലുള്ള സ്‌നേഹവും കരുതലും സന്തോഷവുമാണ് വീഡിയോയില്‍ വ്യക്തമാണ്.

https://www.instagram.com/p/Buq7LZCDcSR/?utm_source=ig_embed

മാര്‍ച്ച് 9ന്  ആകാശ് അംബാനി-ശ്ലോക മേത്ത വിവാഹം. ബാന്ദ്രയിലുള്ള ജിയോ വേള്‍ഡ് സെന്ററില്‍ നടക്കുന്ന ചടങ്ങില്ഡ പ്രമുഖ ബോളിവുഡ് താരങ്ങളെല്ലാം പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ വര്‍ണവിസ്മയ കാഴ്ചകളായിരിക്കും ജിയോ വേള്‍ഡ് സെന്ററില്‍ ഒരുങ്ങുകയെന്നും സൂചനകളുണ്ട്.

https://www.instagram.com/p/Buq7v6eDg5c/?utm_source=ig_embed

shortlink

Related Articles

Post Your Comments

Related Articles


Back to top button