Latest NewsInternational

ഇന്ത്യൻ മത്സരാർത്ഥികൾ പട്ടാളത്തൊപ്പി ധരിച്ചു ; നടപടിവേണമെന്ന് പാക്കിസ്ഥാൻ

ഇസ്ളാമാബാദ്‌ : ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മത്സരാർത്ഥികൾ പട്ടാളത്തൊപ്പി ധരിച്ചെത്തിയതിന് നടപടിവേണമെന്ന ആവശ്യവുമായി പാക്കിസ്ഥാൻ രംഗത്ത്. കഴിഞ്ഞ ഇന്ത്യ–ഓസ്ട്രേലിയ മല്‍സരത്തില്‍ പട്ടാളത്തൊപ്പി ധരിച്ചിറങ്ങിയ ഇന്ത്യക്കെതിെര ഐസിസി നടപടി എടുക്കണമെന്ന് പാക്കിസ്ഥാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇന്ത്യ ക്രിക്കറ്റിനെ രാഷ്ട്രീയവല്‍ക്കരിച്ചുവെന്ന് പാക് വിദേശകാര്യ മന്ത്രി സംഭവത്തിൽ പ്രതികരിച്ചിരുന്നു.

ഇന്ത്യ–ഓസ്ട്രേലിയ നാലാം മല്‍സരം ഇന്ന് മൊഹാലിയില്‍ നടക്കുകയാണ് . ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. ശിഖര്‍ ധവാനും അമ്പട്ടി റായിഡുവും ഫോമിലെത്താത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. എം.എസ്.ധോണിക്ക് വിശ്രമമനുവദിച്ചതിനാല്‍ ഋഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മല്‍സരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button