Latest NewsNattuvartha

കുഞ്ഞിന്റെ ചോറൂണിന് പോയ കുടുംബം സഞ്ചരിച്ച് ഓട്ടോ മറിഞ്ഞു; പിതാവ് മരിച്ചു

ഏനാത്ത്: കുഞ്ഞിന്റെ ചോറൂണ് ചടങ്ങിന് ക്ഷേത്രത്തിലേക്ക് പോയ കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞു. കുഞ്ഞിന്റെ പിതാവ് മരിച്ചു. അടൂര്‍ വയല ഈട്ടിവിളയില്‍ മധു (30) ആണ് മരിച്ചത്. ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന മധുവിന്റെ സഹോദരീ ഭര്‍ത്താവ് രഘുവിന് നിസ്സാര പരുക്കേറ്റു, മധുവിന്റെ ഭാര്യ അശ്വതി, മൂത്തമകന്‍ മകന്‍ അശ്വിന്‍, ചോറൂണിനു കൊണ്ടു പോയ 6 മാസം പ്രായമുള്ള ഇളയ കുഞ്ഞ് അദ്വൈത് എന്നിവര്‍ക്കും ഓട്ടോ ഡ്രൈവര്‍ക്കും പരുക്കേറ്റിട്ടില്ല. കഴിഞ്ഞ ദിവസം രാവിലെ 6 ന് കടമ്പനാട്- ഏഴംകുളം മിനി ഹൈവേയില്‍ മണ്ണടി താഴത്ത് ആലുംമൂട്ടിലെ വളവിലായിരുന്നു അപകടം. മണ്ണടി താഴത്തുള്ള ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു കുടുംബം. എതിരെ വന്ന വാഹനത്തിന് സൈഡ് നല്‍കുമ്പോള്‍ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button