Latest NewsNews

പറ്റിച്ച കാമുകന് കാമുകിയുടെ പ്രതികാരം; കിടിലന്‍ പണിയെന്ന് സോഷ്യല്‍ മീഡിയ

പറ്റിച്ച കാമുകന് കാമുകി കൊടുത്ത എട്ടിന്റെ പണിയാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ സംസാരം. തന്നെ പറ്റിച്ച കാമുകന് 20 കോടിയുടെ പണിയാണ് കാമുകി കൊടുത്തത്. കാമുകിയുടെ രോഷത്തിന് ഇത്ര വിലകൊടുക്കേണ്ടി വരുമെന്ന് കാമുകന്‍ കരുതിയിട്ടുണ്ടാകില്ല. ഇതിന്റെ വിഡിയോയും ചിത്രങ്ങളും സോഷ്യല്‍ ലോകത്ത് വൈറലായിരുന്നു.

കാമുകന്റെ ഇരുപതുകോടിയുടെ ബുഗാട്ടി ഷിറോണ്‍ തകര്‍ത്ത കാമുകിയാണ് സോഷ്യല്‍ ലോകത്തെ ചര്‍ച്ചാവിഷയം. ഹൈഹീല്‍ ചെരുപ്പുകൊണ്ട് തകര്‍ത്ത വീന്റ്ഷീല്‍ഡും കാറിന്റെ ബോഡിയിലാകെ കറുത്ത പെയിന്റില്‍ ചതിയന്‍ എന്ന എഴുത്തിയിരിക്കുന്നതും പ്രചരിച്ച ചിത്രത്തില്‍ കാണാമായിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. ഹൈഹീല്‍ ചെരുപ്പിന് അടിച്ചാല്‍ പൊട്ടുന്ന വിന്‍ഡ് ഷീല്‍ഡല്ല ഷിറോണിന്റേതെന്നും ഇനി അഥവാ പൊട്ടിയാല്‍ തന്നെ ദൃശ്യങ്ങളില്‍ കാണുന്നതുപോലെ ആയിരിക്കില്ല എന്നുമാണ് ബുഗാട്ടി ആരാധകരുടെ പക്ഷം. ലോകത്തിലെ ഏറ്റവും വിലപിടിച്ച സൂപ്പര്‍സ്‌പോര്‍ട്‌സ് കാറുകളിലൊന്നാണ് ഷിറോണ്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button