Latest NewsIndia

റഫാൽ കേസ് നാളെ: സർക്കാർ നിലപാട് കടുപ്പിക്കുന്നു; ഭാഗികമായി രേഖകൾ കൊണ്ടുവന്നത് തെറ്റിദ്ധരിപ്പിക്കാൻ : അരുൺ ശൗരി, യശ്വന്ത് സിൻഹ, പ്രശാന്ത് ഭൂഷൺ എന്നിവർക്കെതിരെ നടപടിക്ക് നീക്കം – മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു

റഫാൽ യുദ്ധവിമാന ഇടപാട് സംബന്ധിച്ച പ്രശ്നത്തിൽ കേന്ദ്ര സർക്കാർ നിലപാട് കടുപ്പിക്കുന്നു. പ്രതിരോധ മന്ത്രാലയത്തിലെ രേഖകൾ ചോർത്തിയ വിഷയത്തിൽ മൂന്ന് പേര് കുറ്റക്കാരാണ് എന്നും അവർ സമർപ്പിച്ച രേഖകൾ ഔദ്യോഗിക രഹസ്യ നിയമം അനുസരിച്ച് പുറത്തുപോകാൻ പാടില്ലാത്തതാണ് എന്നും കേന്ദ്ര പ്രതിരോധ സെക്രട്ടറി സുപ്രീം കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച സത്യവാങ്മൂലം സർക്കാർ കോടതിയിൽ ഫയൽ ചെയ്തു. അതായത് രേഖ ചോർച്ച സംബന്ധിച്ച നിയമാനുസൃതമായ അന്വേഷണങ്ങൾ നടക്കുമ്പോൾ തന്നെ അതിലുൾപ്പെട്ട മൂന്ന് പേർക്കെതിരെ നടപടിക്ക് ഉദ്ദേശിക്കുന്നു എന്നും സർക്കാരിന്റെ വാക്കുകളിൽ തെളിയുന്നുണ്ട് …….. അരുൺ ശൗരി, യശ്വന്ത് സിൻഹ, പ്രശാന്ത് ഭൂഷൺ എന്നിവർക്കെതിരെ. തീർച്ചയായും ശക്തമായ നീക്കം തന്നെയാണ് ഇത്. സുരക്ഷാ സംബന്ധിയായ വിഷയത്തിലെ ബന്ധപ്പെട്ട രേഖകൾ മുഴുവൻ ഹാജരാക്കാതെ ചിലത് മാത്രം ഭാഗികമായി മാത്രം കോടതിയിൽ കൊണ്ടുവന്ന്‌ നീതിപീഠത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ചിലർ നടത്തുന്നതെന്ന് സർക്കാർ ചൂണ്ടിക്കാണിക്കുന്നു. മോഷ്ടിച്ച രേഖകൾ കോടതി പരിഗണിക്കരുത് എന്നും സക്കർ വ്യക്തമാക്കിയിട്ടുണ്ട്. നാളെ, വ്യാഴാച്ചയാണ് കേസ് വീണ്ടും കോടതി പരിഗണിക്കുക.

ഇവിടെ ശ്രദ്ധിക്കേണ്ടത്, സർക്കാർ ഇക്കാര്യത്തിൽ ശക്തമായ നടപടിക്ക് മുതിരുന്നതിന്റെ സൂചനകളാണ്. എങ്ങിനെയാണ് രേഖകളുടെ ഫോട്ടോ കോപ്പി എടുത്തത് എന്നത് മന്ത്രാലയത്തിൽ നടന്ന കാര്യമാണ്; അത് നിയമാനുസൃതമായി അന്സ്വെഷിക്കുന്നുണ്ട്. അതിൽ ഉൾപ്പെട്ടവരെ നിയമാനുസൃതം വേണ്ടത് ചെയ്യുകയും ചെയ്യും. അത് അതിന്റെതായ വഴിക്ക് നടക്കുമ്പോൾ തന്നെയാണ് പ്രതിരോധ രഹസ്യം ചോർത്തിയവരെ വേണ്ടവിധം നേരിടാനുള്ള പദ്ധതി……… എന്നാൽ അതെ കാര്യങ്ങൾ പ്രസിദ്ധീകരിച്ച ‘ഹിന്ദു’ പത്രത്തെ തൽക്കാലം ഉൾപ്പെടുത്താൻ സർക്കാർ തയ്യാറായിട്ടില്ല. രണ്ടും രണ്ടാണ് വിഷയം എന്ന് കരുതുന്നു എന്ന് വ്യക്തം.

മറ്റൊന്ന്, സർക്കാർ കാണിക്കുന്ന ആത്മവിശ്വാസമാണ്. റഫാൽ വിഷയത്തിൽ സർക്കാരിന് ഒന്നും മറച്ചുവെക്കാനില്ല എന്നത് നേരത്തെ വ്യക്തമാക്കിയതാണ്. ഹർജി ആദ്യമേ കോടതിയിലെത്തിയപ്പോൾ തന്നെ ജഡ്ജിമാർ ആവശ്യപ്പെട്ട രേഖകൾ മുഴുവൻ ഹാജരാക്കിയതാണ്. സുരക്ഷിതമായ ഫയലുകൾ സീൽ ചെയ്‌ത കവറിലാണ് എത്തിച്ചത്. പിന്നീട്‌ കോടതി ആവശ്യപ്പെട്ടതൊക്കെ എത്തിച്ചുകൊടുക്കുകയും വിശദീകരണങ്ങൾ നൽകുകയും ചെയ്തു. അതെ നിലപാടാണ് ഇപ്പോൾ അവർ സ്വീകരിക്കുന്നത്. ചില ഫയലുകളുടെ ചില ഭാഗങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് അതാണ് യഥാർഥ ഫയൽ എന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ഉദ്യമമാണ് നടക്കുന്നത്. ഇന്ത്യൻ നെഗോഷ്യേഷൻ ടീം ( ഐഎൻടി ) അവർക്കിടയിൽ നടത്തിയ ചർച്ചകളുടെ രേഖകളാണ് ആദ്യം മുതൽ പുറത്തുവന്നത്. രണ്ടോ മൂന്നോ പേർ നൽകിയ കുറിപ്പുകൾ …….. അതിൽ ആദ്യമൊക്കെ പലതരത്തിലുള്ള ഭിന്നതകൾ ഉഡായിട്ടുണ്ടാവാം. അത് സ്വാഭാവികമാണ് താനും. ഓരോ സംഘവും ഓരോ വിഷയത്തെ വിവിധ കോണുകളിന് നിന്നുകൊണ്ട് നിരീക്ഷിക്കുകയും പറ്റിക്കുകയുമാണ് ചെയ്യുന്നത്. അപ്പോൾ വിവിധ അഭിപ്രായങ്ങൾ ഉയരുന്നത് സ്വാഭാവികം. അത് ഒരിക്കലും അന്തിമമായ നിലപാടായിരുന്നില്ല. അതെ ഐഎൻടി യോഗം ചേർന്ന് അന്തിമമായി തീരുമാനിച്ചിരുന്നു. അത് ഏകകണ്ഠമായ തീരുമാനമായിരുന്നു താനും. അവർക്കിടയിൽ നടന്ന ചർച്ചകളുടെ പശ്ചാത്തലത്തിലാണ് അന്തിമമായി അവർക്ക് ഏകകണ്ഠമായ തീരുമാനത്തിലെത്താൻ സാധിച്ചത്. അതാണ് ഇത്തരം കമ്മിറ്റികളുടെ രീതി. ആ തീരുമാനങ്ങൾ , അതുമായി ബന്ധപ്പെട്ട രേഖകൾ ഹർജിക്കാർ കോടതിയിലെത്തിച്ചില്ല; അത് അവർക്ക് ലഭിച്ചിട്ടുമുണ്ടാവില്ലായിരിക്കാം. ഇതാണ് വസ്തുത എന്നിരിക്കെ സർക്കാരിന് ഭയപ്പെടേണ്ട യാതൊന്നുമില്ലല്ലോ. എന്നാൽ അതെങ്ങിനെ ചോർന്നു എന്നത് അന്വേഷിക്കണം.

കോടതിയിൽ സമർപ്പിച്ച രേഖകൾ തെളിവ് നിയത്തിലെ വകുപ്പ് 123 ന്റെ വെളിച്ചത്തിൽ സംരക്ഷിത സാമഗ്രികൾ ആണ്; അത് അനധികൃതമായും നിയമവിരുദ്ധമായുമാണ് കോടതിയിൽ സമർപ്പിച്ചത്. ആ രേഖകൾ റിവ്യൂ ഹർജിയിൽ നിന്ന് എടുത്തുമാറ്റേണ്ടതാണ് എന്നതാണ് സർക്കാരിന്റെ നിലപാട്. സത്യവാങ്മൂലത്തിൽ സർക്കാർ പറയുന്നത് ഇങ്ങനെയാണ്:

“these documents belong to a class in respect of which privilege is hereby claimed under Section 123 of the Indian Evidence, 1872, but since the petitioners have unauthorisedly and illegally produced the same already and disclosed their contents along with the Review Petition and Misc. Application filed by them and that all details are already in the public domain, it has become imperative for the Union of India to seek removal of these documents from the record of the Review Petition and Misc. Application filed by the petitioners…”

“രഹസ്യം” എന്ന് പറഞ്ഞുകൊണ്ട് പ്രശാന്ത് ഭൂഷൺ സമർപ്പിച്ച നാല് പേജുള്ള കുറിപ്പ്, മറ്റൊരു എട്ട് പേജുകൾ എന്നിവ ദേശീയ സുരക്ഷ അപകടപ്പെടുത്തുന്നതാണ്; അവ കോടതിയിൽ സാക്ഷ്യപ്പെടുത്തിയത് പ്രശാന്ത് ഭൂഷനാണ്. കഴിഞ്ഞ ഡിസംബർ 14 ന് സമർപ്പിച്ച റിവ്യൂ ഹർജിയുടെ ഭാഗമായും അത് ചേർത്തിട്ടുണ്ട്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി കൂടാതെ അവ കോടതിയിൽ സമർപ്പിക്കാൻ ഹര്ജിക്കാര്ക്ക് ഒരു അവകാശവുമില്ല. അതെല്ലാം വിവരാവകാശ നിയമത്തിന്റെ പരിധിയിലും വരാത്തവയാണ് എന്നും സർക്കാർ വ്യക്തമാക്കുന്നുണ്ട്. അതാണ് ചോർത്തിയെടുത്ത് കോടതിയിൽ കൊണ്ടുവന്നത്.

“Secrecy was envisaged in the various agreements that the Central Government had entered into with the concerned Foreign Government and others concerning matters of National Security. Even though the Central Government maintains secrecy, the petitioners and the deponent of the affidavit of the Review Petition are guilty of leakage of sensitive information, which offends the terms of the agreements….. “. കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു. അത് കോടതിയിൽ കൊണ്ടുവന്നത് നിയമാനുസൃതമല്ല; അത് കർശനമായ നടപടി ക്ഷണിച്ചുവരുത്തുന്നതാണ്. അതുപോലെതന്നെ, ഈ രേഖകൾ പൂർണ്ണമല്ല എന്നും ചില ഭാഗങ്ങൾ മാത്രമാണ് എന്നും സർക്കാർ പറയുന്നുണ്ട്. അതാണ് ഇതിലെ മറ്റൊരു പ്രധാന ഘടകം. കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് സർക്കാർ ശ്രമിച്ചത് ഹര്ജിക്കാരും പ്രതിപക്ഷവും ആക്ഷേപിക്കുമ്പോഴാണ് ഹർജിക്കാർ കാണിച്ചുകൂട്ടിയ അപകടങ്ങൾ സർക്കാർ ഒന്നൊന്നായി നിരത്തുന്നത്. മാത്രമല്ല മുഴുവനായി രേഖകൾ കൊണ്ടുവരാത്തത് കോടതിയെ കബളിപ്പിക്കാനാണ് എന്നും പറയുന്നുണ്ട്. ഇത് വ്യക്തമാക്കുന്നത്, സർക്കാരിന് ഒന്നും മറക്കാനില്ല എന്നും കോടതി എന്ത് ആവശ്യപ്പെട്ടാലും അത് കൊടുക്കാൻ ഒരുക്കമാണ് എന്നതുമാണ്. തീർച്ചയായും ആദ്യദിനത്തിൽ റിവ്യൂ ഹർജി പരിഗണിച്ചപ്പോൾ ജഡ്ജിമാർ ചില കാര്യങ്ങൾ അറ്റോർണി ജനറലിനോട് ആരാഞ്ഞത് ചിലരെയൊക്കെ സന്തോഷത്തിലാക്കിയിരുന്നു. സർക്കാർ പ്രതിസന്ധിയിലാണ് എന്നുവരെ പറഞ്ഞവരുണ്ട്. എന്നാൽ സർക്കാരിന്റെ നിലപാടുകൾ വ്യക്തമാണ്….. അതേസമയം മോഷ്ടിച്ച രേഖകൾ അംഗീകരിച്ചുകൂടാ; ‘മോഷ്ടാക്കളെ’ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button