KeralaLatest NewsIndia

‘കൊടിക്കുന്നില്‍ സുരേഷ് കള്ളൻ’ – ആര്‍ ബാലകൃഷ്ണ പിള്ള

കെ.സി വേണുഗോപാലും കെ വി തോമസും , മുല്ലപ്പളിയും സ്വന്തം മണ്ഡലത്തില്‍ മത്സരിക്കാന്‍ പേടിക്കുകയാണെന്നും ബാലകൃഷ്ണ പിള്ള

കൊടിക്കുന്നില്‍ സുരേഷ് കള്ളന്‍ ആണെന്ന് ബാലകൃഷ്ണ പിള്ള . ഒരു കള്ളനെയാണല്ലോ താന്‍ ഇരുപത്തിയഞ്ചു വര്‍ഷം വളര്‍ത്തിയതെന്നും അബദ്ധത്തില്‍ പോലും കൊടിക്കുന്നിലിന് വോട്ട് ചെയ്യരുതെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു . ബിജെപിയെ തുരത്താന്‍ കോണ്‍ഗ്രസ്‌ ജയിക്കണമെന്ന പ്രചരണം തെറ്റാണെന്നും . കെ.സി വേണുഗോപാലും കെ വി തോമസും , മുല്ലപ്പളിയും സ്വന്തം മണ്ഡലത്തില്‍ മത്സരിക്കാന്‍ പേടിക്കുകയാണെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു .

പി ജെ ജോസഫ് മത്സരിക്കാന്‍ തയ്യാറായി മുന്നോട്ടു വരണം. എന്തുകൊണ്ടാണ് കേരള കോണ്‍ഗ്രസില്‍ ഇനിയും തുടരുന്നതെന്നും ആര്‍ ബാലകൃഷ്ണ പിള്ള പറഞ്ഞു .ചെങ്ങന്നൂരിലെ എല്‍.ഡി.എഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .

shortlink

Related Articles

Post Your Comments

Related Articles


Back to top button