Latest NewsSaudi ArabiaGulf

സൗദിയില്‍ വാട്ട്സാപ്പിനുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

ദമ്മാം :  വാട്ട്സാപ്പ് ആപ്ലീക്കേഷന് സൗദിയിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയതായി റിപ്പോര്‍ട്ടുകള്‍. വാട്സ്‌ആപ് വഴിയുളള വോയിസ്, വീഡിയോ കോളുകള്‍ ഉപയോഗിക്കാം എന്നാണ് ലഭിക്കുന്ന വിവരം.

ഇന്നലെ മുതലാണ് സേവനങ്ങള്‍ പൂര്‍ണമായും ലഭ്യമായി തുടങ്ങിയത്. എന്നാല്‍ ഇതുവരെ സന്ദേശങ്ങള്‍ അയക്കുന്നതിനും സ്വീകരിക്കുന്നതിനും മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്.

സൗദിയിലെ ടെലിഫോണ്‍ ഓപ്പറേറ്റര്‍മാരില്‍ നിന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകള്‍ ലഭ്യമായതായി റിപ്പോര്‍ട്ട് ചെയ്യുന്നില്ല. മലയാളികള്‍ അടക്കമുള്ള പ്രവാസി കള്‍ ഈ അവസരത്തില്‍ ഏറെ സന്തോഷത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button