Latest NewsSports

മഡ്രിഡിനെ വീഴ്ത്തി യുവന്റ്സ് ക്വാര്‍ട്ടറില്‍

അത്ലറ്റിക്കോ മഡ്രിഡിനെ പൊരുതി വീഴ്ത്തി യുവന്റ്സ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ക്വാര്‍ട്ടറിലേക്ക് കടന്നു. മത്സരത്തിന്റെ ആദ്യ പാദത്തില്‍ മാഡ്രിഡിനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് യുവന്റസ് തോറ്റിരുന്നു.

അതിനുശേഷം ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് മികവിലാണ് യുവന്റസ് ജയം തിരിച്ച് പിടിച്ചെടുത്തത്. ചാമ്പ്യന്‍സ് ലീഗില്‍ റൊണാള്‍ഡോയുടെ എട്ടാം ഹാട്രിക്കാണ് ഇതോടെ നേടിയിരിക്കുന്നത്. യുവയുടെ ഹോം ഗ്രൗണ്ടായ അലിയന്‍സ് സ്റ്റേഡിയത്തില്‍ ആയിരുന്നു മത്സരം.

ലോക ഫുട്ബോളില്‍ ഈ പോര്‍ച്ചുഗല്‍ താരത്തിന്റെ തലപ്പൊക്കം എത്രയെന്ന് ഇന്നലെ അത്ലറ്റിക്കോ മഡ്രിഡ് അടുത്തറിഞ്ഞ നിമിഷങ്ങളായിരുന്നു. 27, 49 മിനിട്ടുകളില്‍ റോണോയുടെ എണ്ണം പറഞ്ഞ ഹെഡര്‍ ഗോളുകള്‍ ആയിരുന്നു യുവയെ ജയത്തിലേക്ക് നയിച്ചത്. അത് കൂടാതെ തന്നെ മത്സരം അവസാനിക്കുന്നതിന് തൊട്ടു മുന്‍പുള്ള നിമിഷങ്ങളില്‍ പെനാല്‍റ്റിയിലൂടെ ഹാട്രിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button