Devotional

ഐശ്വര്യത്തിന് വീടുകളില്‍ ഗണപതി വിഗ്രഹങ്ങള്‍ വെയ്ക്കുമ്പോള്‍…ശ്രദ്ധിയ്ക്കണം .. ഇല്ലെങ്കില്‍ വിപരീതഫലം

ഐശ്വര്യത്തിന് വീടുകളില്‍ ഗണപതി വിഗ്രഹങ്ങള്‍ വെയ്ക്കുമ്പോള്‍ ശ്രദ്ധിയ്ക്കുക.. ഇല്ലെങ്കില്‍ വിപരീത ഫലം ഉണ്ടാകും. സമ്മാനങ്ങളായി ലഭിച്ചതും അല്ലാതെയും ഗണപതി വിഗ്രഹങ്ങള്‍ നമ്മുടെ ഭവനത്തില്‍ ഉണ്ടാവാം . ഗണപതിയുടെ വിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ജ്യോതിശാസ്ത്രം പറയുന്നു. ചിട്ടയോടെ ഗണപതി വിഗ്രഹം വീട്ടില്‍ വയ്ക്കുന്നത് പലവിധ ഐശ്വര്യങ്ങളും കൊണ്ടുവരുന്നു. അല്ലാത്ത പക്ഷം നേരെ തിരിച്ചായിരിക്കും ഫലം

ചെമ്പുകൊണ്ടുള്ള ഗണേശ വിഗ്രഹം

സന്താനങ്ങളുടെ ഉയര്‍ച്ചക്കായി ചെമ്പുകൊണ്ടുള്ള ഗണേശ വിഗ്രഹം കിഴക്കോട്ടോ തെക്കോട്ടോ ദര്‍ശനമായി ഭവനത്തില്‍ വയ്ക്കണം. വാസ്തു പുരുഷന്റെ ശിരസ്സും പാടവും വരുന്ന ഭാഗത്തേക്ക്, അതായത് വടക്കു കിഴക്ക് (ഈശാനകോണ്‍ ) തെക്കു പടിഞ്ഞാറ് (കന്യാകോണ്‍ ) ദിശകളിലേക്ക് ചെമ്പുകൊണ്ടുള്ള ഗണേശ വിഗ്രഹം വയ്ക്കാന്‍ പാടില്ല

വെള്ളികൊണ്ടുള്ള ഗണേശ വിഗ്രഹം

ഇത്തരം വിഗ്രഹങ്ങള്‍ ഭവനത്തില്‍ സ്ഥാപിക്കുന്നത് പേരും പെരുമയും കൊണ്ടുവരുമെന്നാണ് വിശ്വാസം . വെള്ളിയില്‍ തീര്‍ത്ത ഗണേശ ചിത്രവും ഇതേ ഫലം നല്‍കും. തെക്ക്കിഴക്ക്, പടിഞ്ഞാറ് , വടക്ക് പടിഞ്ഞാറ് ദര്‍ശനമായി വെള്ളി ഗണേശ വിഗ്രഹം വയ്ക്കുന്നതാണ് ഉത്തമം.

പിച്ചളകൊണ്ടുള്ള ഗണേശ വിഗ്രഹം

ഭവനത്തില്‍ ഐശ്വര്യവും സമൃദ്ധിയും നിറയ്ക്കുന്നവയാണ് പിച്ചളകൊണ്ടുള്ള ഗണപതിവിഗ്രഹങ്ങള്‍. ഇവ കിഴക്ക്, തെക്ക്, പടിഞ്ഞാറ് ദര്‍ശനമായി വയ്ക്കാം. എന്നാല്‍ വടക്ക് കിഴക്ക്, വടക്ക് പടിഞ്ഞാറ് എന്നീ ദിശകളില്‍ വച്ചാല്‍ വിപരീതമാകും ഫലം.

തടികൊണ്ടുള്ള ഗണേശ വിഗ്രഹം

തടികൊണ്ടുള്ള ഗണേശ വിഗ്രഹം ഭവനത്തില്‍ വച്ചാല്‍ ആയുരാരോഗ്യം അഭിവൃദ്ധി എന്നിവയാണ് ഫലം . ഇത്തരം വിഗ്രഹങ്ങള്‍ വടക്ക് കിഴക്ക് ,വടക്ക് , കിഴക്ക് ദിശകളില്‍ വയ്ക്കുന്നതാണ് ഉത്തമം . തെക്ക്കിഴക്ക് ദര്‍ശനമായി വയ്ക്കാന്‍ പാടില്ല.

കളിമണ്ണ് കൊണ്ടുള്ള ഗണേശ വിഗ്രഹം

ഇത്തരം വിഗ്രഹങ്ങള്‍ ഭവനത്തില്‍ വയ്ക്കുന്നത് ഐശ്വര്യത്തിനു കാരണമാകും . ഗുണഫലങ്ങള്‍ ലഭിക്കാന്‍ തെക്ക്പടിഞ്ഞാറ് (കന്നിമൂല ) ദര്‍ശനമാക്കി വയ്ക്കണം . കളിമണ്‍ ഗണേശ വിഗ്രഹങ്ങള്‍ പടിഞ്ഞാറോട്ടോ , വടക്കോട്ടോ ദര്‍ശനമായി വയ്ക്കുന്നത് ദോഷത്തിനു കാരണമാകും .

shortlink

Related Articles

Post Your Comments


Back to top button