Latest NewsCareer

സർവകലാശാല അസിസ്റ്റന്റ് പരീക്ഷ തീയതി പ്രഖ്യാപിച്ച് പി.എസ്.സി

കേരളത്തിലെ വിവിധ സർവ്വകലാശാലകളിലെ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള പരീക്ഷ തീയതി പ്രഖ്യാപിച്ച് പി.എസ്.സി. ജൂൺ 15ന് പരീക്ഷ നടത്താനാണ് തീരുമാനം. മാർച്ച് 23 മുതൽ ഏപ്രിൽ 11 വരെ ഒറ്റത്തവണ റജിസ്ട്രേഷൻ പ്രൊഫൈൽ വഴി പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ അപേക്ഷകർ നൽകണം. കൺഫർമേഷൻ നൽകാത്തവരുടെ അപേക്ഷ തള്ളും. ഇവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ല. അപേക്ഷ നൽകിയ 7.53 ലക്ഷം പേരിൽ 6.25 ലക്ഷത്തിലധികം പേർ കൺഫർ‌മേഷൻ നൽകിയാൽ ഒരു ദിവസംകൊണ്ട് പരീക്ഷ നടത്താൻ സാധിക്കില്ല. അതിനാൽ ജൂൺ 29ന് രണ്ടാംഘട്ട പരീക്ഷ നടത്തുവാനും സാധ്യതയുണ്ട്. പരീക്ഷ സമയം : സമയം 1.30 മുതൽ 3.15 വരെ.

പി.എസ്.സി പരീക്ഷ കലണ്ടറിനു ഇവിടെ ക്ലിക്ക് ചെയ്യുക

shortlink

Related Articles

Post Your Comments

Related Articles


Back to top button