KeralaLatest News

ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 3 പേര്‍ക്ക് പരിക്ക്

കോ​ത​മം​ഗ​ലം:  ബൈ​ക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 3 പേര്‍ക്ക് പരിക്ക് പരിക്കേറ്റു. ക​രി​ങ്ങ​ഴ ആ​ല​പ്പ​ടി ഭാ​ഗ​ത്ത് വെച്ചായിരുന്നു അപകടമുണ്ടായത്. വാ​ര​പ്പെ​ട്ടി ഇ​ഞ്ചൂ​ര്‍ പു​തു​ശേ​രി​യി​ല്‍ ശ്യാം ​പൗ​ലോ​സ് (22), പെ​രു​മ്ബാ​വൂ​ര്‍ ഒ​ക്ക​ല്‍ സ്വ​ദേ​ശി​ക​ളാ​യ ചെ​റു​പ​റ​മ്ബി​ല്‍ സി.​ആ​ര്‍. അ​മ​ല്‍ (19), അ​ജി​ത്ത് തോ​മ​സ് (19) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

രാ​ത്രി 8.30ഓടെയാണ് സംഭവം. . ബൈ​ക്കു​ക​ള്‍ വ​ള​വി​ല്‍ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. കൂ​ട്ടി​യി​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ മൂ​വ​രും റോ​ഡി​ലേ​ക്കു തെ​റി​ച്ചു​വീ​ണു. ശ​ബ്ദം കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. കോ​ത​മം​ഗ​ലം ധ​ര്‍​മ​ഗി​രി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തിച്ച ഇവരെ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ല്‍​കി ആ​ലു​വ രാ​ജ​ഗി​രി ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button