Latest NewsKerala

ദുബായിലേക്ക് പോകുന്ന പ്രവാസിക്ക് ഹല്‍വയിൽ കഞ്ചാവ് ഒളിപ്പിച്ച് നൽകി; യുവാവ് പിടിയിൽ

ഈങ്ങാപ്പുഴ: ദുബായിലേക്ക് പോകുന്ന യുവാവി​ന്​ ഹല്‍വയിൽ കഞ്ചാവ് ഒളിപ്പിച്ച് നൽകിയ യുവാവ്​ പിടിയിൽ. അടിവാരം വള്ളിക്കെട്ടുമ്മൽ മുനീഷാണ് പിടിയിലായത്. കമ്പിവേലുമ്മല്‍ അഷ്‌റഫി​​െൻറ മകന്‍ അനീഷി​​െൻറ കൈയിലാണ് ഇയാൾ കഞ്ചാവ് ഒളിപ്പിച്ച ഹൽവ കൊടുത്തുവിടാൻ ശ്രമിച്ചത്. പാക്കിങ്ങിൽ സംശയം തോന്നിയതു കാരണം ബന്ധു അഴിച്ചുനോക്കിയപ്പോഴാണ് ഹൽവക്കുള്ളിൽ കഞ്ചാവ് കണ്ടെത്തിയത്. അനീഷി​ന്റെ മാതൃസഹോദരൻ കുഞ്ഞാവ, ദുബായിലുള്ള മകൻ ഷാനിദിന് ​​​​​​​​കൊടുക്കാൻ ഏൽപിച്ചതാണെന്നാണ്​ പ്രതി വീട്ടുകാരെ ധരിപ്പിച്ചത്. പിന്നീടാണ്​ സംഭവം പുറത്തായത്​.ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button