Latest NewsKerala

യാത്രക്കാരെ വലച്ച് ട്രെയിന്‍ ഗതാഗത നിയന്ത്രണം

ട്രെയിനുകളുടെ സമയം പു:നക്രമീകരിച്ചു

തൃശൂര്‍ : മധ്യവേനലവധി ആരംഭിയ്ക്കുന്നതോടെ നാട്ടിലേയ്ക്ക് തിരിക്കുന്ന യാത്രക്കാരെ വലച്ച് റെയില്‍വേയുടെ തീരുമാനം. എറണാകുളം ടൗണ്‍-അങ്കമാലി റെയില്‍വേ സെക്ഷനില്‍ ട്രാക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിനുകള്‍ക്ക് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. ട്രെയിനുകളുടെ സമയം പുന: ക്രമീകരിച്ചു. ഈ മാസം 19 മുതല്‍ ഏപ്രില്‍ 25 വരെയാണ് ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോട്ടയം-എറണാകുളം പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ക്കായി പാസഞ്ചറുകള്‍ റദ്ദാക്കിയതു കൂടാതെയാണിത്.

56370 എറണാകുളം-ഗുരുവായൂര്‍, 56375 ഗുരുവായൂര്‍-എറണാകുളം പാസഞ്ചറുകള്‍ വെള്ളി ദിവസങ്ങളിലൊഴികെ പൂര്‍ണമായും റദ്ദാക്കി. നേരത്തെ 18 വരെയാണ് റദ്ദാക്കിയിരുന്നത്.

തൃശൂര്‍ സ്റ്റേഷന്‍ വരെ 16342 തിരുവനന്തപുരം-മധുര / നിലമ്ബൂര്‍ അമൃത, രാജ്യറാണി എക്സ്പ്രസിന്റെ സമയം പുനഃക്രമീകരിച്ചു. 18 മുതല്‍ ഏപ്രില്‍ 24 വരെ പുതിയ സമയക്രമമാണ്. തിരുവനന്തപുരം-09.00, വര്‍ക്കല-09.35, കൊല്ലം-10.00, കരുനാഗപ്പള്ളി-10.33, കായംകുളം-10.50, മാവേലിക്കര-11.05, ചെങ്ങന്നൂര്‍-11.20, തിരുവല്ല-11.30, ചങ്ങനാശേരി-11.45, കോട്ടയം-12.15, എറണാകുളം നോര്‍ത്ത്-01.55, ഇടപ്പള്ളി-02.10, ആലുവ-02.20, തൃശൂര്‍-03.20.

16127 ചെന്നൈ-എഗ്മോര്‍ ഗുരുവായൂര്‍ എക്സ്പ്രസ് വെള്ളി ദിവസങ്ങളിലൊഴികെ 19 മുതല്‍ ഏപ്രില്‍ 25 വരെ എറണാകുളം ജംക്ഷനില്‍ 2 മണിക്കൂര്‍ ക്രമീകരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button