Latest NewsIndia

ഗംഗാജലത്തില്‍ ‘കോളിഫോം’ ബാക്ടീരിയയുടെ അളവ് വന്‍ തോതില്‍

വരാണസി: ദിവസംതോറും മലിനമായിക്കൊണ്ടിരിക്കുന്ന ഗംഗയിലെ വെള്ളത്തില്‍ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കുന്ന ബാക്ടീരിയകളുടെയും രാസവസ്തുക്കളുടെയും അളവ് വന്‍ തോതില്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. അടുത്തിടെ വരാണസിയിലെ എസ്എംഎഫ് എന്ന സംഘടന നടത്തിയ പഠനത്തിലാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഗംഗാജലം മലിനമാകുന്നതിന്റെ തോത് കൂടിവരികയാണെന്ന് തെളിഞ്ഞത്. മനുഷ്യമലത്തില്‍ കാണപ്പെടുന്ന ‘കോളിഫോം’ എന്ന ബാക്ടീരിയയുടെ അളവ് വന്‍ തോതിലാണ് വര്‍ധിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോളിഫോം ബാക്ടീരിയകളെ കൂടാതെ ബയോകെമിക്കല്‍ ഓക്സിജന്‍ ഡിമാന്‍ഡും ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് അപകടകരമായ പല അസുഖങ്ങള്‍ക്കും ഇടയാക്കുമെന്ന് എസ്എംഎഫ് പ്രസിഡന്റും പ്രൊഫസറുമായ വി എന്‍ മിശ്ര പറയുന്നു. എസ്എംഎഫിന്റെ കീഴിലുള്ള ലബോറട്ടറി പരിശോധനയുടെ അടിസ്ഥാനത്തില്‍ ഉപയോഗസൂന്യമായ വിധം ഗംഗാജലം മലിനീകരിക്കപ്പെട്ടു എന്ന് കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button