Latest NewsInternational

ട്രെയിന്‍ കടന്നു പോകുന്നതിനിടെ സ്‌ഫോടനം: മൂന്ന് മരണം

ഇ​സ്‌​ലാ​മാ​ബാ​ദ്: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനെ ലക്ഷ്യം വച്ച് നടത്തിയ സ്ഫോടനത്തില്‍ മൂന്നു മരണം. പാകിസ്ഥാനിലെ ബ​ലൂ​ചി​സ്ഥാ​ൻ പ്ര​വി​ശ്യ​യി​ലാ​ണ് സം​ഭ​വം. ജ​ഫാ​ർ എ​ക്സ്പ്ര​സ് ട്രെ​യി​ൻ ത​ക​ർ​ക്കാന്‍ അ‍ജ്ഞാതര്‍ റെയില്‍വേ ട്രാക്കില്‍ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ സ്ഥാ​പി​ക്കുകയായിരുന്നു.

റാ​വ​ൽ​പി​ണ്ടി​യി​ൽ നി​ന്ന് ക്വി​റ്റ​യി​ലേ​ക്ക് പോ​യ ട്രെ​യി​ൻ ദെ​റ മു​റാ​ദ് ജ​മാ​ലി പ്ര​ദേ​ശ​ത്തു​കൂ​ടി ക​ട​ന്നു പോ​ക​വെയാണ് സ്ഫോ​ട​നം നടന്നത്. ആക്രമണത്തെ തുടര്‍ന്ന് മൂന്ന് പേർ തൽക്ഷണം കൊല്ലപ്പെട്ടു. സംഭവത്തില്‍ ആ​റു​പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേറ്റിട്ടുണ്ട്. ഇവരെ ഉ​ട​ൻ​ത​ന്നെ ആ​ശു​പത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പോ​ലീ​സും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും സംഭവ സ്ഥലം പരിശോധിച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button